Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഡ്രോണുകള്‍, തീപിടിച്ച കപ്പലുകള്‍; ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ കുടുങ്ങി കിടക്കുന്നത് 23,000 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍; മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് മുന്നറിയിപ്പ്; ആശ്വാസം സ്റ്റാര്‍ ലിങ്ക് മാത്രം

ന്യൂഡല്‍ഹി: ഡ്രോണുകളും മിസൈലുകളും സമീപത്തുള്ള കപ്പലുകള്‍ക്ക് തീപിടിപ്പിച്ചുകൊണ്ടിരിക്കെ, ഇറാാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് കുടുങ്ങി ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാര്‍. ഗള്‍ഫ് മേഖലയിലുടനീളം മര്‍ച്ചന്റ്, ഹാര്‍ബര്‍, ഓഫ്ഷോര്‍ കപ്പലുകളില്‍ ഏകദേശം 23,000 ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഈ മേഖലയാണ്.

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ നൂറുകണക്കിന് ടാങ്കറുകളും ചരക്ക് കപ്പലുകളും കാത്തുനില്‍ക്കുകയാണ്. ഇവിടെ ഇറാനിയന്‍ ആക്രമണങ്ങളില്‍ മൂന്ന് ഇന്ത്യന്‍ ജീവനക്കാര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കടലിടുക്കിലും പരിസരത്തും ഇന്ത്യന്‍ നാവികര്‍ നേരിടുന്ന ദുരിതം ഇന്ത്യയിലും ചര്‍ച്ചയാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം അധികാരികളുമായി ഏകോപനം നടത്തിവരികയാണെന്ന് ഡല്‍ഹി അറിയിച്ചു.

Signature-ad

‘നാവികസേനയുടെ അകമ്പടിയില്ലാതെയോ അനുമതിയില്ലാതെയോ യാത്ര ചെയ്യുന്നത് എത്രമാത്രം അപകടകരമാണെന്ന് ഞങ്ങള്‍ക്ക് അറിയാം’- മറ്റ് 15 ജീവനക്കാര്‍ക്കൊപ്പം തന്റെ കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന അംബുജ് എന്ന ചെറുപ്പക്കാരന്‍ ഫോണിലൂടെ പറഞ്ഞു. ഇവര്‍ക്ക് ചുറ്റും 50-ലധികം മറ്റ് കപ്പലുകളുമുണ്ട്.

‘ഞാന്‍ ജോലി ചെയ്യുന്ന കമ്പനി ഞങ്ങളെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടെഹ്റാനില്‍ നിന്നുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്താത്തതിനാല്‍ സുരക്ഷിതമായ യാത്രയ്ക്കായി ഞങ്ങള്‍ ഇപ്പോള്‍ കാത്തിരിക്കുകയാണ്. മിഡില്‍ ഈസ്റ്റിലേക്കോ സമീപത്തുള്ള എവിടെയെങ്കിലുമോ യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുകയാണെങ്കില്‍, ഞങ്ങള്‍ അവിടെ കപ്പല്‍ അടുപ്പിക്കുകയും എത്രയും വേഗം നാട്ടിലേക്ക് വിമാനം കയറുകയും ചെയ്യും’- അദ്ദേഹം പറഞ്ഞു.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തേക്ക് പോകാനിരുന്ന കപ്പലിലെ ജീവനക്കാര്‍ മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ ഭീതിയിലായെന്ന് അംബുജ് പറഞ്ഞു. കടലിടുക്കിലൂടെ കടന്നുപോകുന്നത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ നിന്ന് ക്യാപ്റ്റന് വയര്‍ലെസ് വഴി മുന്നറിയിപ്പ് ലഭിച്ചപ്പോഴായിരുന്നു ഇത്. യാത്രയ്ക്കുള്ള അനുമതിക്കായി ജീവനക്കാര്‍ ആദ്യം കാത്തിരുന്നെങ്കിലും അത് ലഭിച്ചില്ല. ഇനിയും നിരവധി ദിവസങ്ങളോ ആഴ്ചകളോ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുമായി അവര്‍ ഇപ്പോള്‍ പൊരുത്തപ്പെടുകയാണെന്ന് അംബുജ് പറഞ്ഞു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ആഗോള ഷിപ്പിംഗ് ഫ്‌ലീറ്റുകളിലുടനീളം 3,00,000-ത്തിലധികം നാവികര്‍ ജോലി ചെയ്യുന്ന ഇന്ത്യ, ലോകത്തിലെ മൂന്നാമത്തെ വലിയ നാവിക വിതരണക്കാരാണ്.

 

സ്റ്റാര്‍ലിങ്ക് വിച്ഛേദിച്ചു, തലയ്ക്ക് മുകളില്‍ ഡ്രോണുകളും യുദ്ധവിമാനങ്ങളും

തങ്ങളുടെ കപ്പലിന് മുകളിലൂടെ ഡ്രോണുകളും യുദ്ധവിമാനങ്ങളും പറക്കുന്നത് കണ്ടതായും ജീവനക്കാര്‍ ജീവഭയത്തിലാണെന്നും, മാര്‍ച്ച് ആദ്യം ഇറാനിയന്‍ അധികൃതര്‍ അവരുടെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് വിച്ഛേദിക്കാന്‍ ഉത്തരവിട്ടെന്നും ഇന്ത്യയിലേക്ക് പോകുന്ന കപ്പലിലുള്ള എം. കാന്ത പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

‘സൈറണുകള്‍ മുഴങ്ങുന്നുണ്ടായിരുന്നു. ദൂരെ ഒരു കപ്പലിന് തീപിടിക്കുന്നത് ഞങ്ങള്‍ കണ്ടു, വയര്‍ലെസ് വഴി മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചു. മാര്‍ച്ച് 6-ന് ശേഷം സ്റ്റാര്‍ലിങ്ക് പുനരാരംഭിക്കാന്‍ ഞങ്ങള്‍ക്ക് അനുമതി ലഭിച്ചു. ഇപ്പോള്‍ കുടുംബങ്ങളുമായി ആശയവിനിമയം നടത്താനും സ്ഥിരീകരിച്ച വാര്‍ത്തകള്‍ അറിയാനും കഴിയുന്നുണ്ട്. ഓരോ തവണ ഡ്രോണുകളോ യുദ്ധവിമാനങ്ങളോ കാണുമ്പോഴോ കേള്‍ക്കുമ്പോഴോ ഞങ്ങളുടെ നെഞ്ചിടിക്കുന്നു. സുരക്ഷാ കാരണങ്ങളാല്‍ കപ്പലിന്റെയോ സ്ഥലത്തിന്റെയോ വിവരങ്ങള്‍ പങ്കുവെക്കരുതെന്ന് തന്റെ കമ്പനിയും ഇന്ത്യയിലെയും ഇറാനിലെയും അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ടെ’ന്ന് കാന്ത പറഞ്ഞു.

കടലിടുക്കിന് ഏതാനും നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയായിരിക്കെ ഒരു കപ്പലില്‍ ഡ്രോണ്‍ ഇടിക്കുന്നത് താന്‍ കണ്ടെന്ന് ബിറ്റുമിനും അസംസ്‌കൃത എണ്ണയുമായി ദക്ഷിണേഷ്യന്‍ രാജ്യത്തേക്ക് പോകുകയായിരുന്ന പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു നാവിന്‍ പറഞ്ഞു. ‘കപ്പലില്‍ നിന്ന് കാണാന്‍ കഴിയുന്ന വിമാനങ്ങളോ ജെറ്റുകളോ ഡ്രോണുകളോ തിരിച്ചറിയുക എന്നതാണ് ഈ ദിവസങ്ങളിലെ ഒരു വിനോദം. ഉറക്കം പ്രയാസകരമാണ്. വലിയ ഉത്കണ്ഠയുണ്ട്’- ആ നാവികന്‍ പറഞ്ഞു.

വെള്ളിയാഴ്ച, ഇന്ത്യന്‍ പതാക വഹിക്കുന്ന രണ്ട് ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് കാരിയറുകളെ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇറാന്‍ അനുവദിച്ചു. ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫതാലിയും ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിതമായ പാത ഉറപ്പാക്കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.

 

#BreakingNews, #IndianSeafarers, #IranCrisis, #StraitOfHormuz, #GulfWar2026, #IndianSailors, #MerchantNavy, #BandarAbbas, #IranUSConflict, #SafetyAtSea, #ShippingIndustry, #IndiaIranRelations, #RescueMission, #MalayalamNews, #KeralaNews, #PravasiNews, #DailyhuntMalayalam, #MaritimeSecurity, #Starlink, #Evacuation. #മലയാളംവാർത്ത, #നാവികർ, #ഗൾഫ്വാർത്തകൾ, #ഇറാൻഇസ്രായേൽയുദ്ധം, #പ്രവാസിമലയാളി, #കടൽയാത്ര, #ഇന്ത്യൻനാവികർ, #ആശങ്കയിൽപ്രവാസികൾ, #കേരളം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: