Breaking NewsBusinessIndiaLead NewsLIFENEWSNewsthen SpecialTravelTRENDINGWorld

‘ചൈനീസ് കാര്‍ നിര്‍മാതാക്കളെ രാജ്യത്ത് പ്രവേശിപ്പിക്കരുത്; ദേശീയ സുരക്ഷയ്ക്കും വ്യവസായത്തിനും ഭീഷണി’; ട്രംപിനു കത്തു നല്‍കി അമേരിക്കന്‍ വാഹന വ്യവസായ സംഘടനകള്‍; മത്സരിച്ചു നേടാന്‍ വെല്ലുവിളിച്ച് ചൈന; ട്രംപ്- ഷീ കൂടിക്കാഴ്ച സങ്കീര്‍ണമാകും

വാഷിംഗ്ടണ്‍: ചൈനീസ് കാര്‍ നിര്‍മ്മാതാക്കളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് അവശ്യപ്പെട്ട് പ്രമുഖ വാഹന വ്യവസായ സംഘടനകള്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെ സങ്കീര്‍ണമാക്കാന്‍ സാധ്യതയുള്ളതാണ് ഈ കത്തെന്നു വിവരം.

‘ആഗോള വാഹന നിര്‍മ്മാണ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനും യുഎസ് വിപണിയില്‍ പ്രവേശിക്കാനുമുള്ള ചൈനയുടെ ശ്രമങ്ങളില്‍ ഗൗരവമായ ആശങ്കയുണ്ട്. ഈ നടപടികള്‍ അമേരിക്കയുടെ ആഗോള മത്സരശേഷിക്കും ദേശീയ സുരക്ഷയ്ക്കും വാഹന വ്യവസായത്തിനും നേരിട്ടുള്ള ഭീഷണിയാണ്’ എന്നു സംഘടനകള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയാ അസോസിയേറ്റര്‍ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

വാഹന നിര്‍മ്മാതാക്കള്‍, കാര്‍ ഡീലര്‍മാര്‍, ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന അഞ്ച് സംഘടനകള്‍, 2025-ലെ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് സൈബര്‍ സുരക്ഷാ നിയമം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ചൈനീസ് വാഹനങ്ങളെ യുഎസ് വിപണിയില്‍ നിന്ന് ഫലപ്രദമായി മാറ്റിനിര്‍ത്തുന്നതാണ് ഈ നിയമം.

എന്നാല്‍ ഈ വിമര്‍ശനങ്ങളെ വാഷിംഗ്ടണിലെ ചൈനീസ് എംബസി തള്ളി. ‘അന്യായമായ നടപടികളിലൂടെയല്ല, മറിച്ച് സാങ്കേതിക നവീകരണത്തിലൂടെയും മികച്ച ഗുണമേന്മയിലൂടെയും വിപണിയിലെ കടുത്ത മത്സരത്തില്‍ നിന്നാണ് ചൈനീസ് കാറുകള്‍ ആഗോളതലത്തില്‍ പ്രചാരം നേടിയത്. ചൈനയുടെ വാതിലുകള്‍ അമേരിക്കന്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ള ആഗോള വാഹന കമ്പനികള്‍ക്കായി തുറന്നുകിടക്കുകയാണ്’- ചൈന പ്രതികരിച്ചു.

ചില ചൈനീസ് വാഹനങ്ങളെ തങ്ങളുടെ വിപണിയില്‍ അനുവദിക്കുമെന്ന കാനഡയുടെ പ്രഖ്യാപനത്തെയും കത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

മാര്‍ച്ച് 31 മുതല്‍ ട്രംപ് ചൈന സന്ദര്‍ശിക്കാനിരിക്കുകയാണ്. ട്രംപിന്റെ താരിഫുകളും അപൂര്‍വ്വ ലോഹങ്ങളുടെ (Rare earths) കയറ്റുമതിയില്‍ ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മൂലം വഷളായ ബന്ധം സുസ്ഥിരമാക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കം.

‘അമേരിക്കയില്‍ നിര്‍മ്മാണ ശാലകള്‍ സ്ഥാപിച്ച് നിലവിലുള്ള നിയന്ത്രണങ്ങളെ മറികടക്കാനുള്ള ചൈനീസ് നിര്‍മ്മാതാക്കളുടെ ഏതൊരു നീക്കത്തെയും ഭരണകൂടം തള്ളിക്കളയണമെന്ന് അലയന്‍സ് ഫോര്‍ ഓട്ടോമോട്ടീവ് ഇന്നൊവേഷന്‍, നാഷണല്‍ ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടു. വാഹനങ്ങള്‍ ഇറക്കുമതി ചെയ്താലും ഇവിടെ നിര്‍മ്മിച്ചാലും അത് തദ്ദേശീയ വ്യവസായത്തിന് ഭീഷണിയാണെന്ന് അവര്‍ പറഞ്ഞു.

ജനുവരിയില്‍ ഡെട്രോയിറ്റ് ഇക്കണോമിക് ക്ലബ്ബില്‍ സംസാരിക്കവെ, ചൈനീസ് കമ്പനികള്‍ അമേരിക്കയില്‍ വന്ന് ഫാക്ടറികള്‍ തുടങ്ങുന്നതിനെ ട്രംപ് സ്വാഗതം ചെയ്തിരുന്നു. ‘അവര്‍ക്ക് ഇവിടെ വന്ന് ഫാക്ടറി സ്ഥാപിക്കാനും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ജോലി നല്‍കാനും താല്പര്യമുണ്ടെങ്കില്‍ അത് മികച്ച കാര്യമാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഡിസംബറില്‍ ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ്, ടൊയോട്ട, വോക്സ്വാഗണ്‍ തുടങ്ങിയ കമ്പനികളുടെ സംഘടനയായ അലയന്‍സ് ഫോര്‍ ഓട്ടോമോട്ടീവ് ഇന്നൊവേഷന്‍, ചൈന യുഎസ് വാഹന വ്യവസായത്തിന് വ്യക്തമായ ഭീഷണിയാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.

#TradeWar, #EconomicPolicy, #USChinaRelations, #GlobalTrade, #Manufacturing, #ImportExport, #EconomicSecurity, #MarketTrends, #BusinessUpdate, #ForeignPolicy, #TrumpSummit, #XiJinping #CarIndustry, #FutureOfMobility, #AutomotiveNews, #EVMarket, #CyberSecurity, #AutoInnovation, #GeneralMotors, #Ford, #Toyota, #SupplyChain, #IndustrialBase #MalayalamNews, #KeralaNews, #BusinessMalayalam, #PravasiNews, #WorldBusiness, #InternationalVartha, #DailyhuntMalayalam, #Vartha, #KeralaUpdates, #MalayalamLive #BreakingNews, #TrendingNews, #GlobalCrisis, #MustRead, #FinanceNews, #PolicyUpdate, #NewsAlert, #WorldPolitics

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: