‘കേരളത്തെ ഒന്നാകെ തകർക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് ‘: എല്‍ഡിഎഫ് പ്രചാരണ ടാഗ്‌ലൈനെ ട്രോളി ടി. സിദ്ദിഖ്

കോഴിക്കോട്: ഇടതുപക്ഷത്തിന്റെ ‘മറ്റാരുണ്ട്, എല്‍ഡിഎഫ് അല്ലാതെ’ എന്ന തെരഞ്ഞെടുപ്പ് ടാഗ്‌ലൈനെ പരിഹസിച്ച് ടി. സിദ്ദിഖ് എംഎല്‍എ. സര്‍ക്കാറിനെതിരായ നിരവധി ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി സിദ്ദിഖ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ് ‘കേരളത്തെ ഒന്നാകെ തകര്‍ക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’ എന്നാണ് സിദ്ദിഖിന്റെ ട്രോൾ.
പാര്‍ട്ടിക്കാരായ കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ കൊടുക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, 5000 പരസ്ത്രീകളുമായി ബന്ധമുള്ളവനെ മന്ത്രിസ്ഥാനത്ത് തുടരാന്‍ സമ്മതിക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടത്തുവാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, പാവങ്ങള്‍ക്ക് വീട് പണിയുന്ന ലൈഫ് മിഷനില്‍ കോഴ വാങ്ങുവാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, സഹകരണ ബാങ്കുകള്‍ കൊള്ളയടിക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, വയറ്റില്‍ കത്രിക വെക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, ശബരിമല അയ്യപ്പന്റെ സ്വര്‍ണം കട്ട് ജയിലില്‍ പോയ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് സിദ്ദിഖിന്റെ പോസ്റ്റിലുള്ളത്. 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപക്ക് വാങ്ങി അഴിമതി നടത്തിയെന്നും, ആശ വര്‍ക്കര്‍മാര്‍ക്ക് ശമ്പളം കൊടുക്കാതെ ജയിലില്‍ കിടക്കുന്നവര്‍ക്ക് ശമ്പളം കൂട്ടിയ മറ്റാരുണ്ടെന്നും സിദ്ദിഖ് ചോദിക്കുന്നു.






