Breaking NewsIndiaLead NewsLIFELife StyleNEWSNewsthen Specialpolitics

സംഘര്‍ഷത്തിന്റെ പ്രത്യാഘാതം അടുക്കളയിലേക്കും; എല്‍പിജി ബുക്കിംഗിന് നിയന്ത്രണം; 25 ദിവസത്തില്‍ ഒരിക്കല്‍ മാത്രം സിലിണ്ടര്‍; വാണിജ്യ സിലിണ്ടര്‍ നിയന്ത്രണം ഹോട്ടലുകള്‍ക്ക് തിരിച്ചടി

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ നമ്മുടെ അടുക്കളയിലേക്കും എത്തിത്തുടങ്ങി. എല്‍പിജി ബുക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ് 25 ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും. യുദ്ധത്തെ തുടര്‍ന്ന് ബുക്കിങ് കൂടിയതാണ് കാരണം. വാണിജ്യ സിലിണ്ടര്‍ വിതരണത്തിനും നിയന്ത്രണം. ഇത് ഹോട്ടലുകള്‍, കന്റീനുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

ALSO READ     എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കണം; അമേരിക്കയുമായി ചര്‍ച്ച നടത്തി ഇന്ത്യ; ഊര്‍ജ പ്രതിസന്ധി മുന്നില്‍ കണ്ട് മാരത്തണ്‍ നീക്കങ്ങള്‍; ഗ്യാസ് വിതരണത്തെ അടക്കം ബാധിച്ചേക്കും; മംഗലാപുരം റിഫൈനറിയില്‍ നിന്ന് കയറ്റുമതി നിര്‍ത്തി

Signature-ad

രാജ്യത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും കൂട്ടി. കൊച്ചിയില്‍ 920 രൂപയാണ് ഗാര്‍ഹിക സിലിണ്ടര്‍ വില. വാണിജ്യ സിലിണ്ടറുകള്‍ക്ക് ഈ വര്‍ഷം 302.5 രൂപയാണ് കൂട്ടിയത്. വിലവര്‍ധന പ്രാബല്യത്തിലായി. പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ALSO READ   ആക്രമണത്തിന് പിന്നാലെ ദുബായില്‍ നിന്ന് ഇന്ത്യന്‍ സമ്പന്നര്‍ ആസ്തികള്‍ ഒഴിവാക്കുന്നു; പണമൊഴുകുന്നത് സിംഗപ്പൂര്‍, ഹോങ്കോങ് എന്നിവിടങ്ങളിലേക്ക്; യുഎഇയുടെ ‘സുരക്ഷാ’ സല്‍പ്പേര് ചോദ്യമുനയില്‍; ഇറാന്റെ മിസൈലില്‍ ഉലഞ്ഞ് ആഗോള സാമ്പദ് രംഗവും

വിലവര്‍ധനയ്ക്കു പിന്നാലെ പാചക വാതക സിലണ്ടറുകളുടെ വിതരണവും നിയന്ത്രിക്കുന്നത് വീടുകളെയും വ്യവസായ മേഖലെയും ഒരു പോലെ ബാധിക്കുമെന്ന് വിതരണക്കാര്‍. വാണിജ്യ സിലണ്ടറുകളുടെ റീഫില്ലിങ്ങ് ഉള്‍പ്പെടെ നിയന്ത്രിച്ചിരിക്കുകയാണ് ഇതില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും ആള്‍ ഇന്ത്യ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ അംഗം ബാബു ജോസഫ് പറഞ്ഞു.

#LPGPriceHike, #DomesticGas, #CommonMan, #KeralaNews, #PriceRise, #LPGControl, #KitchenBudget, #CommercialCylinder, #MalayalamNews, #പാചകവാതകം, #വിലക്കയറ്റം, #അടുക്കള, #കേരളം#LPGPriceUpdate2026, #GasCylinderBookingRules, #FuelPriceIndia, #MiddleEastConflictImpact, #LPGSubsidy, #CommercialGasPrice, #OilPriceHike, #InflationIndia, #Budget2026, #BreakingNewsKerala, #EnergyCrisis

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: