Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

‘ഇന്ത്യ എന്തു ചെയ്യണമെന്ന് ഉത്തരവ് ഇറക്കുന്നത് അമേരിക്ക, പണിക്കര്‍ജി ഇക്കാര്യം പറയില്ല’; പരമാധികാരത്തെ ചോദ്യം ചെയ്താലും മോദിജി മിണ്ടില്ല! അമേരിക്കന്‍ ഉത്തരവ് പങ്കുവച്ച് കുറിപ്പ്; ‘റഷ്യന്‍ എണ്ണയ്ക്ക് ട്രംപ് ഇളവ് നല്‍കിയത് സ്വന്തം നാട്ടിലെ എണ്ണവില കൂടാതിരിക്കാന്‍’

കൊച്ചി: റഷ്യയില്‍നിന്ന് ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യാന്‍ ട്രംപ് നല്‍കിയ ഇളവിനെക്കുറിച്ചു തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പുറത്തിറക്കിയ ശ്രീജിത്ത് പണിക്കര്‍ക്കു മറുപടിയുമായി ഡിജിറ്റല്‍ ക്രിയേറ്റര്‍ സജി മാര്‍ക്കോസ്. ഇതു സംബന്ധിച്ചു ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രഷറി, വാഷിംഗ്ടണ്‍ ഡിസി’ പുറത്തിറക്കിയ ഉത്തരവിന്റെ തലക്കെട്ടു ശ്രീജിത്ത് മനപ്പൂര്‍വം മറച്ചുവയ്ക്കുകയായിരുന്നെന്നും ‘അമേരിക്ക അനുമതി നല്‍കിയിരിക്കുന്നു’ എന്നുതന്നെയാണ് ഉത്തരവില്‍ പറയുന്നതെന്നും ഇതിന്റെ കോപ്പിയടക്കം പങ്കുവച്ചാണ് സജി മാര്‍ക്കോസ് വിശദമാക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

Signature-ad

 

ശ്രീജിത്ത് പണിക്കര്‍ വീണ്ടും നുണ പറയുന്നു

അല്ലെങ്കില്‍ Department of the Treasury Washington D.C.ഇറക്കിയ ലൈസന്‍സ്-133 വായിച്ചിട്ട് മനസിലായില്ല. ഇന്നലത്തെ പത്രങ്ങളില്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് മുപ്പത് ദിവസത്തേയ്ക്ക് അമേരിക്ക അനുമതി നല്‍കി എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു, വാര്‍ത്ത സത്യവുമായിരുന്നു.

പക്ഷെ പത്രങ്ങള്‍ നുണക്കഥ പറയുന്നു എന്ന തലക്കെട്ടില്‍ സംഘപരിവാര്‍ മാനിപ്പുലേറ്റര്‍ ശ്രീ പണിക്കര്‍ ഇന്നലെ ഒരു വീഡിയോ ചെയ്തിരുന്നു. വീഡിയോയില്‍ പറഞ്ഞിരിക്കുന്ന DEPARTMENT OF THE TREASURY WASHINGTON, D.C. പുറത്തിറക്കിയ ലൈസന്‍സിന്റെ (Department of the Treasury’s Office of Foreign Assets Control (OFAC) on March 5, 2026.) ടൈറ്റില്‍: Authorizing the Delivery and Sale of Crude Oil and Petroleum Products of Russian Federation Origin Loaded on Vessels as of March 5, 2026, to India എന്നാണ്.

എന്നു വച്ചാല്‍ – 2026 മാര്‍ച്ച് 5 വരെ കപ്പലുകളില്‍ കയറ്റി അയച്ച റഷ്യന്‍ ഫെഡറേഷന്‍ ഉത്ഭവ ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഇന്ത്യയിലേക്ക് എത്തിക്കുന്നതിനും വില്‍ക്കുന്നതിനും ‘അനുമതി നല്‍കുന്നു’. എന്നാണ്. ഈ ടൈറ്റില്‍ പണിക്കര്‍ജി പറയാതിരുന്നത് എന്തുകൊണ്ടാണ് എന്നു ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ. പത്രങ്ങള്‍ അരിഞ്ഞു പുഴുങ്ങിയാലും പണിക്കര്‍ജി ഇരിഞ്ഞു പുഴുങ്ങിയാലും സംഭവം ഒന്നുതന്നെയാണു. ഇന്‍ഡ്യ ഇതിനു മുന്‍പ് വാങ്ങിയിരുന്നോ, ഇനിയും വാങ്ങുമോ,ഇന്‍ഡ്യ എന്ത് ചെയ്യും, ചെയ്യില്ല എന്നല്ല – അമേരിക്ക അനുമതി നല്‍കിയിരിക്കുന്നു എന്നാണു ലൈസന്‍സ് -133 ഡോക്യുമെന്റ്, അതുകൊണ്ട് പത്ര വാര്‍ത്ത 100% ശരിയുമാണ്. പ്രസ്തുത ലൈസന്‍സിന്റെ കോപ്പി ഒന്നാം കമെന്റിലുണ്ട് – താല്പര്യമുള്ളവര്‍ക്ക് വായിച്ച് നോക്കാം.മാത്രമല്ല പ്രസ്തുത ലൈസന്‍സിന്റെ ഗുട്ടന്‍സ് പണിക്കര്‍ജിയ്ക്ക് മനസിലായിട്ടില്ല എന്ന് വേണം കരുതാന്‍.

ഒന്നാമത്തെക്കാര്യം – ഈ ലൈസന്‍സ് on or before 12:01 a.m. March 5, 2026 ലോഡ് ചെയ്ത ഓയിലിന് മാത്രം ബാധകമാണ്. അതായത് ഈ ലൈസന്‍സ് നല്‍കിയ ദിവസത്തിനു ശേഷം ലോഡ് ചെയ്യുന്ന ഓയിലിന് ഈ അനുമതി ബാധകമല്ല. March 5, 2026 വരെ ലോഡ് ചെയ്ത ഓയിലിന് (that were already loaded onto tankers and were in transit at sea) അമേരിക്ക കൊടുത്തിരിക്കുന്ന പേര് ‘Stranded Oil’ എന്നാണു. അത് ഇന്ത്യയില്‍ ഇറക്കാന്‍ എളുപ്പം കഴിയുമായിരുന്നില്ല.

അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന പുതിയ ഉപരോധം നിമിത്തം പാശ്ചാത്യ ബാങ്കുകളും ഇന്‍ഷ്വറന്‍സ് കമ്പനികളും ഈ വെസ്സലുകളുടെ പേപ്പര്‍ വര്‍ക്കുകള്‍ നീക്കാന്‍ തയ്യാറാകാത്തതിനാല്‍ ഇന്ത്യയിലേക്ക് റഷ്യയില്‍ നിന്നും യാത്ര തുടങ്ങിയ ഈ വെസലുകള്‍ അനാഥമായിരുന്നു. റഷ്യയിലേക്ക് തിരികെ പോകലും എളുപ്പമല്ല. Inshort, these vessels couldn’t go forward to India, and it couldn’t easily go back to Russia.

ആ വെസലുകള്‍ക്ക് മാത്രമാണ് അമേരിക്ക പ്രത്യേക ‘അനുമതി’ അഥവാ (ലൈസന്‍സ്-133 ) നല്‍കിയിരിക്കുന്നത്. അതായത് പണിക്കര്‍ ജി പറയുന്നതുപോലെ അല്ല കാര്യങ്ങള്‍. നിലവിലുള്ള ക്രമീകരണങ്ങള്‍വച്ച് ഇന്ത്യയിലേക്ക് പുറപ്പെട്ട റഷ്യന്‍ എണ്ണ കപ്പലുകള്‍ക്ക് ഇന്ത്യയില്‍ എണ്ണ ഇറക്കുവാന്‍ എളുപ്പം കഴിയുമായിരുന്നില്ല. മാത്രവുമല്ല, പേപ്പര്‍ വര്‍ക്കുകള്‍ നീക്കാന്‍ പറ്റാത്തതുകൊണ്ടും റഷ്യയ്ക്കുള്ള എണ്ണ വില പ്രോസസ് ചെയ്യാന്‍ പറ്റാത്തതുകൊണ്ടും ഗുജറാത്ത് തീരത്തു എത്തുന്ന കപ്പലുകള്‍വലിയ demurrage’ (late fees) നല്‍കി കാത്ത് കിടക്കേണ്ടിയും വരുമായിരുന്നു. ആ പ്രതിസന്ധി മറികടന്നു മാര്‍ച്ച് അഞ്ചിനുള്ളില്‍ ലോഡ് ചെയ്യത കപ്പലുകള്‍ക്ക് (മാത്രം) അനുമതി തല്‍ക്കാലം അമേരിക്ക നല്‍കിയിട്ടുണ്ട്. അതിനു തടസ്സമായി വരുന്ന എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ അമേരിക്ക അനുമതി നല്‍കി.

അത് എന്തുകൊണ്ടായിരിക്കും? യുഎസ് ഗവണ്‍മെന്റ് ഈ ‘വൈവര്‍’ (Waiver/അനുമതി) നല്‍കിയില്ലായിരുന്നെങ്കില്‍, അത് ആഗോളതലത്തിലും അമേരിക്കയിലും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമായിരുന്നു.

1. ഇന്ത്യയിലേക്ക് വന്നുകൊണ്ടിരുന്ന ഈ കപ്പലുകള്‍ക്ക് (ഏകദേശം 20-27 മില്യണ്‍ ബാരല്‍ ഓയില്‍) യുഎസ് ഉപരോധം കാരണം ഇന്ത്യന്‍ തുറമുഖങ്ങളില്‍ അടുക്കാനോ ഓയില്‍ ഇറക്കാനോ സാധിക്കില്ലായിരുന്നു. അവ ആഴ്ചകളോളം കടലില്‍ തന്നെ Floating Storage ആയി കിടക്കേണ്ടി വരുമായിരുന്നു.

2. മിക്കവാറും പഴയ കപ്പലുകള്‍ ആയതിനാല്‍ (Shadow Fleet), ദീര്‍ഘകാലം നടുക്കടലില്‍ ഓയിലുമായി കിടക്കുന്നത് സമുദ്ര മലിനീകരണത്തിനോ അപകടങ്ങള്‍ക്കോ കാരണമാകാമെന്ന് വിദഗ്ധര്‍ ഭയപ്പെട്ടിരുന്നു.

3. ഇന്ത്യയ്ക്ക് ഈ ഓയില്‍ ലഭിച്ചില്ലെങ്കില്‍, നമ്മള്‍ സൗദി അറേബ്യയോ അമേരിക്കയോ വില്‍ക്കുന്ന മറ്റ് ഓയിലിനായോ വലിയ തോതില്‍ മത്സരിക്കും. ലോക വിപണിയില്‍ ഓയിലിന് ഡിമാന്‍ഡ് കൂടുന്നതോടെ ക്രൂഡ് ഓയില്‍ വില (Brent Crude) ബാരലിന് 100 ഡോളര്‍കടക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഇത് അമേരിക്കയിലെ പെട്രോള്‍ പമ്പുകളില്‍ ഗാലന് 15 മുതല്‍ 25 സെന്റ് വരെ വില കൂടാന്‍ കാരണമാകുമായിരുന്നു.

4. പണപ്പെരുപ്പം (Inflation): ഇന്ധനവില കൂടുന്നത് ചരക്ക് കടത്തുകൂലി വര്‍ദ്ധിപ്പിക്കുകയും, അമേരിക്കയില്‍ ഭക്ഷണസാധനങ്ങളുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും വില ഉയരാന്‍ ഇടയാക്കുകയും ചെയ്യും. ഇത് യുഎസ് സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.

5. ഇപ്പോഴത്തെ സംഘര്‍ഷം (Strait of Hormuz പ്രതിസന്ധി) നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഇന്ത്യയെപ്പോലെ ഒരു വലിയ പങ്കാളിയെ പൂര്‍ണ്ണമായും പിണക്കുന്നത് അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ വൈവര്‍ നല്‍കുന്നതിലൂടെ വിപണിയിലെ പരിഭ്രാന്തി ഒഴിവാക്കാനും അമേരിക്കയ്ക്ക് സാധിച്ചു.

ചുരുക്കത്തില്‍ ‘സ്വന്തം വീട്ടിലെ പെട്രോള്‍ വില നിയന്ത്രിക്കാന്‍’ വേണ്ടിയാണ് അമേരിക്ക ഈ 30 ദിവസത്തെ ഇളവ് ഇന്ത്യയ്ക്ക് നല്‍കിയത്. തില്‍ മോദിജിയ്ക്ക് പങ്കൊന്നുമില്ല, BJP യ്ക്ക് ചീത്തപ്പേരുമില്ല. (പക്ഷെ,ഇന്ത്യന്‍ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഇ ലൈസന്‍സിനെതിരെ ഒന്ന് പ്രതികരിച്ചെങ്കില്‍ എന്ന് ഇന്‍ഡ്യാക്കാരന് തോന്നാം. പക്ഷെ, ഡോലാന്‍ഡിനെതിരെ അത് മോഡിജി ചെയ്യില്ലല്ലോ)

പക്ഷെ, ശരിയായ പ്രശ്‌നമിതൊന്നുമല്ല.

ഇപ്പോള്‍ കടലിലുള്ള Stranded Oil ഇറക്കുന്നതിനുള്ള പേപ്പര്‍ വര്‍ക്കുകളും പണമിടപാടുകളും അനന്തമായി നീണ്ടു പോകില്ല. റഷ്യ ഇന്ത്യയില്‍ തുറന്നിരിക്കുന്ന സ്പെഷ്യല്‍ റുപ്പി വോസ്‌ട്രോ അക്കൗണ്ടിലേക്ക്’ (SRVA) ഇന്ത്യ എണ്ണയുടെ വില നിക്ഷേപിക്കും. അതോടെ ഡീലില്‍ നിന്നും അമേരിക്ക ക്‌ളീന്‍ ഔട്ട് ആകും, പിന്നെ ഉപരോധം കൊണ്ട് പ്രയോജനമുണ്ടാകില്ല. അത് അമേരിക്കയ്ക്ക് അറിയാം. അതുകൊണ്ട് അമേരിക്കയുടെ തന്ത്രം ഇതാണ്: ‘ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ നിങ്ങള്‍ റഷ്യയില്‍ നിന്നും ലോഡ് ചെയ്ത എണ്ണ ഇറക്കിക്കൊള്ളൂ, പക്ഷേ ഭാവിയില്‍ റഷ്യയെ ഉപേക്ഷിച്ച് കൂടുതല്‍ അമേരിക്കന്‍ എണ്ണ (US Crude) വാങ്ങണം.’

മാത്രവുമല്ല ഇപ്പോള്‍ ട്രാന്‌സിറ്റിലുള്ള എണ്ണ റഷ്യ ഉത്പാദിപ്പിച്ച് വിറ്റഴിച്ചതാണ് . പുതിയ ഡീല്‍ ഉണ്ടാകാതിരുന്നാല്‍ ‘പുതിയ പണം’ റഷ്യയ്ക്ക് കിട്ടില്ല. അതുകൊണ്ട് ഈ 30 ദിവസത്തെ അനുമതികൊണ്ട് പ്രത്യേകാല്‍ ഗുണമൊന്നും റഷ്യയ്ക്ക് കിട്ടാന്‍ പോകുന്നില്ല. ഇതാണ് സാഹചര്യം. മേരിക്ക അനുമതി നല്‍കി എന്ന് കേട്ടപ്പോള്‍ മോദിജി യ്ക്ക് ദോഷം ചെയ്യുന്ന എന്തൊ വാര്‍ത്തയാണല്ലോയെന്നു കരുതി, ‘അടിയന്‍ ലച്ചിപ്പോം’ എന്നും പറഞ്ഞു പണിക്കര്‍ജി ഇറങ്ങി പുറപ്പെട്ടതാണ്. സത്യത്തില്‍ അത് മോഡിയ്ക്ക് ദോഷം ചെയ്യുന്ന വാര്‍ത്തയല്ല. അത് പണിക്കര്‍ജിയ്ക്ക് മനസിലായ മട്ടില്ല.

സംഘപരിവാറിന് വേണ്ടി വാര്‍ത്തകള്‍ മാനിപ്പുലേറ്റ് ചെയ്യുന്ന ആളാണ് അദ്ദേഹം. അതിനിടയില്‍ അമിത ആവേശം കാണിച്ചുപോയി എന്ന് കൂട്ടിയാല്‍ മതി.
പക്ഷെ, ഇനി (after the 30 days window) ഭാവിയില്‍ ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുമോ ഇല്ലയോ എന്നതാണ് കാര്യം. അതില്‍ മോദിജിയുടെ സ്ട്രാറ്റജി കണ്ടറിയണം. Because the U.S. is telling India: ‘You can take what’s already on the water to keep your lights on during the ongoing crisis, but don’t go ordering more’ ഇന്ത്യയുടെ ക്ഷണിതാവായി വന്നു സംയുക്ത സൈനിക അഭ്യാസത്തില്‍ പങ്കെടുത്ത് സല്യൂട്ട് ചെയ്ത പിരിഞ്ഞ സൈനിക കപ്പലിനെ അമേരിക്ക ടോര്‍പിഡോ ചെയ്ത മുക്കിയിട്ട് വായ് തുറക്കാത്തത് മോദിജിയാണ് – കണ്ടറിയണം

 

#RussianOil, #IndiaUSRelations, #NarendraModi, #DonaldTrump, #OilImport, #SreejithPanicker, #SajiMarkose, #EconomicNews, #FactCheck, #MalayalamNews, #ഇന്ത്യ, #അമേരിക്ക, #റഷ്യ, #എണ്ണവില, #രാഷ്ട്രീയം #IndiaRussiaOilDeal, #USSanctions2026, #CrudeOilPrice, #IndiaEnergySecurity, #OFACLicense133, #GeopoliticsUpdate, #ModiVsTrump, #OilTradeWar, #IndianEconomy, #ForeignPolicy, #BreakingNewsIndia, #FuelPriceHike

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: