Breaking NewsKeralaLead NewsNEWS

‘ചാണ്ടിക്കുഞ്ഞേ, പ്രായം കൂടുകല്ലേ, ഒരു കല്യാണമൊക്കെ കഴിച്ചൂടെ…?’ കമെന്റ്!! ശരണംവിളിച്ച് തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം, പിന്നാലെ പിറന്നാൾ കേക്ക് മുറിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

പുതുപ്പള്ളി: ‘സ്വാമിയേ ശരണമയ്യപ്പാ’ ശരണംവിളിച്ച് തേങ്ങ ഉടച്ച് നിലയ്ക്കൽ പള്ളിപ്പടി- കുട്ടൻചിറപ്പടി റോഡ് ഉദ്ഘാനം ചെയ്ത് ചാണ്ടി ഉമ്മൻ എംഎൽഎ. പിന്നാലെ റോഡിൽവച്ചുതന്നെ പിറന്നാൾ കേക്കുമുറിക്കലും. നിലയ്ക്കൽ പള്ളിപ്പടി- കുട്ടൻചിറപ്പടി റോഡ് ഉദ്ഘാടനത്തിന്റെ റീൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണിപ്പോൾ

അതേസമയം തേങ്ങ ഉടച്ചുള്ള വ്യത്യസ്ത റോഡ് ഉദ്ഘാടനത്തിനുശേഷം പിറന്നാൾ കേക്കു മുറിച്ച് നാട്ടുകാർക്കായി നൽകുന്നതുകണ്ട് ഫോളോവേഴ്‌സ് ചോദിക്കുന്നുണ്ട് ‘ചാണ്ടിക്കുഞ്ഞേ, പ്രായം കൂടുകല്ലേ…ഒരു കല്യാണമൊക്കെ കഴിച്ചൂടെ…?’

Signature-ad

ചാണ്ടി ഉമ്മൻ എം.എൽ.എ. യുടെ നാപ്പതാം പിറന്നാളായിരുന്നു ഞായറാഴ്ച. റോഡ് ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ, ബ്ലോക്ക് പ്രസിഡന്റ് ലതാ സലിമോൻ, ബ്ലോക്ക് പഞ്ചായത്തംഗം ജിനു കെ.പോൾ, ജില്ലാ പഞ്ചായത്തംഗം സിനി മാത്യു, പഞ്ചായത്തംഗം കെ.ബി. ഗിരീശൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: