ഒടുവിൽ അഭിഷേകിന്റെ ആ കാത്തിരിപ്പിന് വിരാമം, 26 ബോളിൽ ഫിഫ്റ്റി തൊട്ട് അഭിഷേക്… പിന്നാലെ പുറത്ത്!! സഞ്ജു, 24, ഇഷാൻ 38… ഇന്ത്യ: 161-3

ചെന്നൈ: ട്വന്റി20 ലോകകപ്പ് സൂപ്പർ 8ലെ നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ സിംബാബ്വെ ക്യാപ്റ്റൻ സിക്കന്ദർ റാസ ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. പ്ലേയിങ് ഇലവനിൽ രണ്ടു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ, റിങ്കു സിങ്ങിനു പകരം ഇടം പിടിച്ചു. വാഷിങ്ടൻ സുന്ദറിനു പകരം അക്ഷർ പട്ടേലും ഇലവനിലെത്തി. ഓപ്പണറായി ഇറങ്ങി ആദ്യ ബോൾ വെറുതെ വിട്ട സഞ്ജു രണ്ടാം ബോളിൽ തർപ്പനൊരു സിക്സോടെ അക്കൗണ്ട് തുറന്നു. രണ്ടാം ഓവറിലും സിക്സർ പറത്തി. 15 ബോളിൽ രണ്ടു സിക്സും ഒരു ഫോറുമടക്കം 24 റൺസെടുത്ത് താരം പുറത്തായി.
അതേസമയം രാജസ്ഥാൻ റോയൽസിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്കു കൂടുമാറിയ ശേഷം സഞ്ജു ആദ്യമായാണ് ഹോംഗ്രൗണ്ടിൽ മത്സരത്തിനു ഇറങ്ങുന്നത്. അതേസമയം ഇന്നത്തെ മത്സരത്തിൽ സഞ്ജു തന്നെ വിക്കറ്റ് കീപ്പറാകുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. സിംബാബ്വെ ടീമിൽ ഒരു മാറ്റമുണ്ട്. ഗ്രേം ക്രീമർക്കു പകരം ടിനോട്ടെൻഡ മപോസ ഇലവനിലെത്തി.
സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ വൻ തോൽവി ഏറ്റുവാങ്ങിയ ശേഷം തോറ്റശേഷം സമ്മർദത്തിലാണു ടീം ഇന്ത്യ. എന്നാൽ ഏതു സമ്മർദത്തെയും അതിജീവിക്കാൻ ടീമിനു കഴിയുമെന്ന ആത്മവിശ്വാസം ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ സിതാൻഷു കോട്ടക് പ്രകടിപ്പിച്ചു. മുൻപൊക്കെ സ്പിന്നർമാരെ കണക്കറ്റു തുണച്ചിരുന്ന ചെപ്പോക്കിലെ പിച്ചിന്റെ സ്വഭാവം ഇപ്പോൾ ബാറ്റിങ്ങിനും ഹൈ സ്കോറിങ് മത്സരങ്ങൾക്കും പിന്തുണ നൽകുന്ന തരത്തിലേക്കു മാറിയെന്നുള്ളതു കഴിഞ്ഞ മത്സരങ്ങളിൽ നിന്നു കാണാൻ കഴിയും.
അതേസമയം കഴിഞ്ഞ ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ അവസാനം ചെപ്പോക്കിൽ ട്വന്റി20 മത്സരം കളിച്ചത്. ഇംഗ്ലണ്ട് ഉയർത്തിയ 165 റൺസെന്ന ലക്ഷ്യം 4 അകലെവച്ചു ഇന്ത്യ മറികടന്നിരുന്നു. ഇത്തവണ, ട്വന്റി20 ലോകകപ്പിൽ ഇവിടെ നടന്ന മത്സരങ്ങളിലെല്ലാം സ്കോർ 175 കടന്നു. ഈ സാഹചര്യം മുതലെടുത്ത് പരമാവധി സ്കോർ അല്ലെങ്കിൽ അതിവേഗ ജയമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. അതേസമയം, വെസ്റ്റിൻഡീസിനു മുന്നിൽ കനത്ത തോൽവി വഴങ്ങിയ ആഘാതത്തിലിറങ്ങുന്ന സിംബാബ്വെയ്ക്കും വിജയത്തിൽ കുറഞ്ഞതൊന്നും മുന്നിലില്ല.
ഇന്ത്യ പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, , അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.






