Breaking NewsBusinessIndiaLead NewsNEWSpoliticsPravasiWorld

ചൈനയ്ക്ക് സ്വാ​ഗതം, നിലവിലുള്ള നിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി ഇന്ത്യ; ‘മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ ആശയങ്ങളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്’- കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ

ന്യൂഡൽഹി: രാജ്യത്തെ നിര്‍മ്മാണ മേഖല ശക്തിപ്പെടുത്തുന്നതിനും ആഗോള വിതരണ ശൃംഖലയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ചൈനയില്‍ നിന്നുള്ള നിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.രാജ്യത്തെ നിര്‍മ്മാണ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തയ്യാറെടുപ്പുമായി ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി.

ചൈനയില്‍ നിന്നുള്ള സാങ്കേതികവിദ്യയും നിക്ഷേപവും ഇന്ത്യയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിനെക്കുറിച്ച് വ്യവസായ ലോകവുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ‘ഇതൊരു മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. പുതിയ ആശയങ്ങളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്,’ ഗോയല്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലത്ത് ഇന്ത്യന്‍ കമ്പനികളുടെ മൂല്യം ഇടിഞ്ഞപ്പോള്‍ അയല്‍രാജ്യങ്ങള്‍ അവ ഏറ്റെടുക്കുന്നത് തടയാനാണ് നിക്ഷേപ നിയമങ്ങള്‍ കടുപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഉല്‍പ്പാദനം വേഗത്തിലാക്കാനും വിതരണ ശൃംഖലകള്‍ ശക്തമാക്കാനുമാണ് മുന്‍ഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.

Signature-ad

അതേസമയം, അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകള്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍, അവിടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നതിന് ശേഷം മാത്രമേ ചര്‍ച്ചകള്‍ പുനരാരംഭിക്കൂ. ഇതുമൂലം ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനം മാറ്റിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: