Breaking NewsCrimeKeralaLead NewsNEWS

വാക്കുതർക്കത്തെ തുടർന്നുണ്ടായ കൊലപാതകം, നിർണായകമായത് സിസി‌ടിവി ദൃശ്യങ്ങൾ, വൈറ്റില റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ചിങ്ങവനം സ്വദേശി സുധ ബേബി, പ്രതി കസ്റ്റഡിയിൽ,

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. സംഭവത്തിൽ ഷാജി എന്നയാളെയാണ് മരട് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കോട്ടയം ചിങ്ങവനം സ്വദേശി സുധ ബേബിയാണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് വച്ച് യുവതിയും പ്രതിയും തമ്മിൽ വാക്കു തർക്കമുണ്ടായതിനെ തുടർന്നായിരുന്നു കൊലപാതകം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പോലീസ് പ്രതിയിലേക്കെത്തിയത്.

പ്രതിയും യുവതിയും കാറിൽ വന്നിറങ്ങുന്നതും നടന്നു പോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ആദ്യം ലഭിച്ചത്. അല്പസമയത്തിന് ശേഷം പ്രതി കാറിൽ കയറിപ്പോകുമ്പോൾ ഷർട്ടിൽ രക്തക്കറയുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതോടെ റെയിൽവേ ട്രാക്കിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ.

Signature-ad

മൃതദേഹത്തിന് അടുത്തു നിന്നും ലഭിച്ച ഫോണിലെ സിം സുധ ബേബിയുടെ പേരിലുള്ളതാണെന്നും പോലീസ് കണ്ടെത്തി. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം തന്നെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അതേസമയം അമൃത എക്‌സ്പ്രസിൻറെ ലോക്കോ പൈലറ്റ് ആണ് ട്രാക്കിനരികെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം പോലീസിൽ അറിയിച്ചത്. യുവതിയുടെ മുഖത്ത് പാടുകളും ശരീരമാസകലം രക്തക്കറകളും ഉണ്ടായിരുന്നു. ട്രാക്കിലും രക്തക്കറ കണ്ടെത്തിയിരുന്നു. മൃതദേഹം കിടന്നിരുന്നത് വൈറ്റില ഫ്‌ളൈ ഓവറിന് നേരെ താഴെയുള്ള ഉപയോഗശൂന്യമായ ട്രാക്കിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: