Breaking NewsLead NewsNEWSpoliticsWorld

ഇറാനിൽ വീണ്ടും വൻ വിദ്യാർത്ഥി പ്രക്ഷോഭം; റാലികളിലൂടെയും കുത്തിയിരുപ്പ് സമരങ്ങളിലൂടെയും ഭരണകൂടത്തിനെതിരെയുള്ള വികാരം പ്രകടമാക്കി യുവജനത

ടെഹ്റാൻ: ഇറാനിലെ നിരവധി സർവകലാശാലകളിലെ വിദ്യാർത്ഥികൾ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുമായി തെരുവിലേയ്ക്ക് .കഴിഞ്ഞ മാസം അധികാരികൾ നടത്തിയ മാരകമായ അടിച്ചമർത്തലിനുശേഷം വലിയ തോതിലുള്ള ആദ്യത്തെ പ്രക്ഷോഭമാണിത്. ഷെരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയുടെ കാമ്പസിൽ വിദ്യാർത്ഥികളുടെ പ്രക്ഷോഭ പരിപാടി വലിയ സംഘർഷത്തിലാണ് കലാശിച്ചത്. ഇവിടെ പ്രകടനക്കാർ മാർച്ച് നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിൽ വിദ്യാർകളും സർക്കാർ അനുയായികളും തമ്മിൽ ഏറ്റുമുട്ടലുട്ടലുണ്ടായതായി കാണാനാകും.

ടെഹ്‌റാനിലെ മറ്റൊരു സർവകലാശാലയിൽ വിദ്യാർത്ഥികൾ കുത്തിയിരിപ്പ് സമരം നടത്തി, വടക്കുകിഴക്കൻ മേഖലയിൽ ഒരു റാലിയും റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനുവരിയിൽ നടന്ന ബഹുജന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് വിദ്യാർത്ഥികൾ ആദരാഞ്ജലികൾ അർപ്പിച്ചു.

Signature-ad

അതിനിടയിൽ ഇറാന് സമീപം യുഎസ് സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുകയാണ്, ഏതു നേരവും ഒരാക്രമണം നടത്താനുള്ള സൈനീക നീക്കങ്ങളാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തി വരുന്നത്.

ഇറാൻ ഒരു ആണവായുധം വികസിപ്പിക്കുന്നതിലേക്ക് നീങ്ങുകയാണെന്ന് അമേരിക്കയും അതിന്റെ യൂറോപ്യൻ സഖ്യകക്ഷികളും സംശയിക്കുന്നു. എന്നാൽ ഇറാൻ അക്കാര്യം നിഷേധിച്ചു. അതിൽ അമേരിക്ക തൃപ്തരല്ല. അതേതുടർന്ന് ജെനീവയിൽ വച്ച് വിശ​ദമായ ചർച്ചകൾ ഈ വിഷയത്തിൽ നടന്നുവരികയാണ്. ഇറാന്റെ ആണവ പദ്ധതി തടയുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ചർച്ചകളിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.എന്നാൽ അത്തരം പുരോഗതി ഉണ്ടായിട്ടും, ഇറാനുമായി ഒരു കരാറിലെത്തുമോ അതോ യുഎസ് സൈനിക നടപടി സ്വീകരിക്കുമോ എന്ന് ” അടുത്ത10 ദിവസത്തിനുള്ളിൽ” ലോകം കാണുമെന്ന് ട്രംപ് പിന്നീട് പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: