എന്തൊക്കെയായിരുന്നു ‘സമാധാന പുരുഷൻ, ദക്ഷിണേഷ്യയുടെ രക്ഷകൻ’… ഒരു ഫോട്ടോയെടുത്തപ്പോൾ തന്നെ മൂലയ്ക്ക് ഒതുക്കി… ബോർഡ് ഓഫ് പീസ്’ യോഗത്തിൽ പ്രധാനമന്ത്രിയെ സൈഡിലേക്ക് മാറ്റിനിർത്തിയ ഫോട്ടോ വൈറൽ, ട്രംപിനെ പൊക്കിയടിച്ച് ഡയലോഗിട്ട ഷെഹബാസ് ഷെരീഫ് എയറിൽ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഘടിപ്പിച്ച ‘ബോർഡ് ഓഫ് പീസ്’ ഉദ്ഘാടന യോഗത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ സൈഡിലേക്ക് മാറ്റി നിർത്തിയ സംഭവം വൈറലാകുന്നു. 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്ത ഈ യോഗത്തിലെ ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയിൽ ഷെഹ്ബാസ് ഷരീഫിന് മദ്ധ്യ സ്ഥാനമൊന്നും ലഭിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ട്രംപ് മദ്ധ്യത്തിൽ നിന്നപ്പോൾ, അദ്ദേഹത്തിന്റെ ഇരുവശങ്ങളിലും യു.എസ്. വൈസ് പ്രസിഡന്റായ ജെ ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറിയായ മാർക്കോ റൂബിയോയുമാണ് നിന്നത്. ട്രംപിന് പിന്നിൽ സൗദി അറേബ്യ, ഇൻഡോനേഷ്യ, ഖത്തർ എന്നീ രാജ്യങ്ങളുടെ നേതാക്കൾ നിലകൊണ്ടപ്പോൾ, ഷെഹ്ബാസ് ഷരീഫ് ഫോട്ടോയുടെ ഏറ്റവും കോണിലായാണ് നിർത്തപ്പെട്ടത്.
യോഗത്തിനിടെ ഇന്ത്യ- പാക്കിസ്ഥാൻ സമാധാനത്തിന് മുഴുവൻ ക്രെഡിറ്റും ഏറ്റെടുത്ത ട്രംപ് പ്രസംഗത്തിനിടെ ഷെഹ്ബാസ് ഷരീഫിനോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു.”പാക്കിസ്ഥാനും ഇന്ത്യയും, അതൊരു വലിയ കാര്യമായിരുന്നു… ഞാൻ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചു. അദ്ദേഹം ആവേശത്തിലാണ്. അദ്ദേഹം ഇപ്പോൾ നമ്മളെ നിരീക്ഷിക്കുന്നുണ്ട്,”ട്രംപ് പറഞ്ഞു. ഇതിന് മുമ്പ് ഷെഹ്ബാസ് ഷരീഫിനെ പ്രശംസിച്ച് “I like this guy” എന്നും ട്രംപ് പറഞ്ഞിരുന്നു. പിന്നാലെ പാക് ഫീൽഡ് മാർഷൽ അസിം മുനീറിനെയും അദ്ദേഹം അഭിനന്ദിച്ചു.
ഇന്ത്യ- പാക്കിസ്ഥാൻ സൈനിക സംഘർഷത്തിനിടെ വെടിനിർത്തൽ സാധ്യമാക്കുന്നതിൽ ട്രംപിന് പങ്കുണ്ടെന്ന ഷെഹ്ബാസ് ഷരീഫിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിനും ട്രോളിംഗിനും കാരണമായി. ട്രംപിനെ “സമാധാന പുരുഷൻ” എന്നും “”ദക്ഷിണേഷ്യയുടെ രക്ഷകൻ”എന്നും വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽകൂടി കറങ്ങി നടക്കുകയാണിപ്പോൾ.
ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടത്തിയ ഇടപെടലുകളിലൂടെ വെടിനിർത്തൽ ഉറപ്പാക്കിയെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ സ്ഥിരമായി നിഷേധിച്ചുവരികയാണ്. ഗാസയിൽ അന്താരാഷ്ട്ര സ്റ്റബിലൈസിംഗ് ഫോഴ്സിനായി ആയിരക്കണക്കിന് സേനയെ വിന്യസിക്കുന്നതിൽ പാക്കിസ്ഥാൻ മടിക്കുന്നതും ഷെഹ്ബാസ് ഷരീഫിന് അസൗകര്യം സൃഷ്ടിച്ച ഘടകങ്ങളിലൊന്നായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ
#WATCH | At the Board of Peace Event, US President Donald Trump says, “…He (Pakistani PM) said in front of our Chief of Staff that President Trump saved 25 million lives when he stopped the war between us and India…That war was raging. Planes were being shot down. And I got… pic.twitter.com/pm5eT7xjz3
— ANI (@ANI) February 19, 2026






