‘അവനെ പേടിക്കണം… ബാറ്റ്സ്മാൻമാരുടെ കണക്കുകൂട്ടലെല്ലാം അവനു മുൻപിൽ പിഴയ്ക്കും, ഓരോ ബോളും എങ്ങനെ വരുമെന്നോ, എങ്ങനെ കൈകാര്യം ചെയ്യണമെന്നോ അവർക്ക് ഊഹിച്ചെടുക്കാൻ പോലുമാവില്ല, അതാണ് അവന്റെ വിജയരഹസ്യം’… ചക്രവർത്തിയെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം

ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ നാലാം ജയം. ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ 8 ലേക്ക് രാജകീയ പ്രവേശനം. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ശിവം ദുബൈ, ഹർദിക് പാണ്ട്യ, സൂര്യകുമാർ യാദവ്, ബുംറെ എന്നിവർ മികച്ച പ്രകടനം നടത്തുന്നു. ഇതിനിടെ ബോളിങ്ങിൽ വരുൺ ചക്രവർത്തി തന്റെ സിംഹാസനത്തിൽ ഇരുപ്പിടമുറപ്പിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ഇന്ത്യൻ ബോളർ വരുൺ ചക്രവർത്തിയെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്.
ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനങ്ങൾ വരുണിന്റെ ആധിപത്യം വ്യക്തമാക്കുന്നുണ്ട്. നാല് മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകളാണ് വരുൺ വീഴ്ത്തിയത്. നെതർലൻഡ്സിനെതിരെ 3 ഓവറിൽ 14 റൺസ് വഴങ്ങി 3 വിക്കറ്റുകൾ. വരുണും ബുമ്രയും ഒരുമിച്ച് കളിച്ച 21 മത്സരങ്ങളിൽ, വരുൺ 30 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ബുമ്രയ്ക്ക് നേടാനായത് 22 വിക്കറ്റുകൾ മാത്രമാണ്. ബാറ്റർമാർക്ക് വരുണിനെ കണക്കുകൂട്ടാൻ സാധിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം’ ശ്രീകാന്ത് പറഞ്ഞു. അതും നാല് ഓവറുകൾ തികച്ച് ക്യാപ്റ്റൻ നൽകാതിരുന്നിട്ടുപോലും. കുറഞ്ഞ റൺസ് വിട്ടുകൊടുത്ത് എണ്ണംപറഞ്ഞ വിക്കറ്റുകൾ കൊയ്യുന്ന വരുൺ ചക്രവർത്തി ബാറ്റ്സ്മാൻമാരുടെ പേടിസ്വപ്നം തന്നെയാണ്.






