Breaking NewsKeralaLead NewsNEWSpolitics

അഖിൽ മാരാർ ട്വൻ്റി20യിലേയ്ക്ക്; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിയായേക്കും

കൊച്ചി: ബിഗ് ബോസ് താരവും സേഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ അഖിൽ മാരാർ എൻഡിഎ ഘടകകക്ഷിയായ ട്വൻ്റി20-യിൽ ചേരാൻ ഒരുങ്ങുന്നു. വൈകുന്നേരം മൂന്ന് മണിക്ക് ട്വൻ്റി20 നേതാവ് സാബു ജേക്കബ് വിളിച്ചിട്ടുള്ള വാർത്താസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചേക്കും.

കൊട്ടാരക്കരയിൽ അഖിൽ മാരാറെ എൻഡിഎ സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന. ബിജെപി നടത്തിയ സർവേയുടെ പശ്ചാത്തലത്തിൽകൂടിയാണ് അഖിൽ മാരാരെ മുന്നണിയിലെത്തിയിരിക്കുന്നതെന്നാണ് വിവരം. ബിജെപിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്നാണ് അഖിൽ മാറാരെ ട്വൻ്റി20-യിൽ എത്തിച്ച് മത്സരിപ്പിക്കാനുള്ള നീക്കം.

Signature-ad

ട്വന്റി ട്വന്റി നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് അഖിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അന്തിമ തീരുമാനം നേതാക്കളാണ് പ്രഖ്യാപിക്കുകയെന്നും അഖിൽ പറഞ്ഞു. മുന്നണിയിൽ നേരത്തെ തന്നെ ഇത്തരം ചർച്ചകൾ സജീവമായിരുന്നെന്നാണ് ട്വന്റി ട്വന്റി നേതാവ് സാബു എം ജേക്കബ് പറഞ്ഞത്. എൻഡിഎ മറ്റ് ഘടക കക്ഷികളുമായി ആലോചിച്ച ശേഷമാകും സ്ഥാനാർഥികളെ സംബന്ധിച്ചുള്ള പ്രഖ്യാപനം എന്നും സാബു മാധ്യമങ്ങളോട് വ്യക്തമാക്കി.

അഖിൽ മാരാർ ഒരു കോൺ​ഗ്രസ് അനുഭാവിയെന്ന നിലയിലാണ് ഇതുവരെയും അറിയപ്പെട്ടിരുന്നത്. യൂത്ത് കോൺ​ഗ്രസിലടക്കം പ്രവർത്തിച്ചതിനെക്കുറിച്ച് അഖിൽ പങ്കുവച്ചിട്ടുള്ളതുമാണ്. നിലവിലെ ഈ നീക്കത്തെ സംബന്ധിച്ച് അഖിൽ കൂടുതൽ കാര്യങ്ങൾ പങ്കുവയ്ക്കുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: