Breaking NewsCrimeIndiaKeralaLead NewsNEWSSocial Media

പാക്കിസ്താന് വേണ്ടി സോഷ്യൽ മീഡിയ വഴി ചാരവൃത്തി:കൊച്ചി കപ്പൽ ശാലയിലെ രഹസ്യങ്ങൾ ചോർത്തി നല്കിയ കുറ്റകൃത്യത്തിൽ ഒരാൾകൂടി അറസ്റ്റിൽ; കൈമാറിയത് ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ രഹസ്യപട്ടിക, തിരിച്ചറിയൽ നമ്പറുകൾ തുടങ്ങി പ്രധാന വിവരങ്ങൾ

കൊച്ചി: പാകിസ്താന് കൊച്ചി കപ്പൽ ശാലയിലെ രഹസ്യങ്ങൾ ചോർത്തി നല്കിയ കുറ്റകൃത്യത്തിൽ ഒരാൾകൂടി അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശി ആലിഫ് ഇസ്ലാമാണ് ചൊവ്വാഴ്ച പിടിയിലായത്, ഉഡുപ്പി പോലീസ്, മറയൂരിൽനിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

പണത്തിനുവേണ്ടി കൊച്ചി കപ്പൽ ശാലയുടെ ഭാഗമായുള്ള മാൽപെയിലെ യൂണിറ്റിൽനിന്നും രഹസ്യവിവരങ്ങൾ വാട്‌സ്ആപ്പും ഫേസ്ബുക്കും വഴി പാകിസ്താനുവേണ്ടി ചോർത്തി നൽകി എന്നതാണ് കേസ്. കൊച്ചിൻ ഷിപ്പ്‌യാർഡ് സിഇഒ മാൽപെ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

Signature-ad

ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ രഹസ്യപട്ടിക, അവയുടെ തിരിച്ചറിയൽ നമ്പറുകൾ, മറ്റ് രഹസ്യവിവരങ്ങൾ എന്നിവയാണ് പ്രതികൾ ചോർത്തി നൽകിയത് എന്നാണ് വിവരം. ഉത്തർപ്രദേശിലെ സുൽത്താൻപുർ സ്വദേശിയായ രോഹിത് എന്ന 20-കാരനാണ് കേസിൽ ആദ്യം അറസ്റ്റിലായത്. പിന്നാലെ ഇയാളുടെ സുഹൃത്ത് സാൻഡ്രിയും അറസ്റ്റിലായി. പിന്നീട് ഇവർക്ക് സഹായങ്ങൾ ചെയ്തുകൊടുത്ത രണ്ടുപേർ കൂടി അറസ്റ്റിലായി.

യൂണിറ്റിൽ കരാർ ജോലിക്കായും മറ്റും എത്തിയവരാണ് ഇവർ. കേസിൽ പ്രധാനപ്രതിയായ രോഹിത്തും സാൻഡ്രിയും ചേർന്നാണ് പ്രധാനമായും വിവരങ്ങൾ ചോർത്തിയിരുന്നത്. നേടിയെടുത്ത വിവരങ്ങൾ പാകിസ്താനുവേണ്ടി കൈമാറുകയും പ്രതിഫലമായി വലിയ തുകകൾ കൈപ്പറ്റിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും അന്വേഷണ ഏജൻസികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: