Breaking NewsCareersIndiaLead NewsLIFENEWSNewsthen SpecialpoliticsReligionTRENDING

‘രാഹുല്‍ ഗാന്ധി എത്തിയത് തെറ്റായ മേഖലയില്‍’; പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് പ്രശസ്ത ജ്യോതിഷിയുടെ മറുപടി; ‘ബംഗാളില്‍ അത്ഭുതങ്ങള്‍ സംഭവിക്കും, മോദി ഇതിനോടകം കാലാവധി പൂര്‍ത്തിയാക്കി’

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ തനിക്കിഷ്ടമാണെങ്കിലും തെറ്റായ ‘തൊഴിലി’ലാണ് എത്തിയതെന്നു പ്രശസ്ത ജ്യോതിഷി ജയ് മദാന്‍. ഇക്കണോമിക് ടൈംസിന്റെ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ നല്‍കിയ അഭിമുഖത്തിലാണ് കൗതുകകരമായ പ്രവചനങ്ങളുമായി അവര്‍ രംഗത്തുവന്നത്. ‘എനിക്ക് ആ വ്യക്തിയെ ഇഷ്ടമാണ്, പക്ഷേ അദ്ദേഹം തെറ്റായ തൊഴിലിലാണ്’- അവര്‍ പറയുന്നു.

ടൈംസ് നൗ ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് നവിക കുമാറുമായുള്ള അഭിമുഖത്തില്‍ ‘രാഹുല്‍ ഗാന്ധി എപ്പോഴെങ്കിലും പ്രധാനമന്ത്രിയാകുമോ’ എന്ന ചോദ്യത്തിന് മറുപടിയായാണ് അവര്‍ ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

Signature-ad

രാഹുല്‍ ഗാന്ധിക്ക് അനുയോജ്യമായ മറ്റ് മേഖലകള്‍ ഏതൊക്കെയാണെന്ന ചോദ്യത്തിന് മറുപടി ഇതായിരുന്നു: ‘ഞങ്ങള്‍ ഒരുമിച്ച് വര്‍ക്കൗട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. പക്ഷേ അദ്ദേഹം ഹോട്ടല്‍ വ്യവസായം, റെസ്റ്റോറന്റ് മേഖല അല്ലെങ്കില്‍ മീഡിയ എന്നിവയിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മാധ്യമരംഗത്ത് അദ്ദേഹത്തിന് മികച്ച രീതിയില്‍ തിളങ്ങാന്‍ സാധിക്കും’

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും ജയ് മദാന്‍ തന്റെ കാഴ്ചപ്പാട് പങ്കുവെച്ചു. മോദി എത്രകാലം അധികാരത്തില്‍ തുടരുമെന്ന ചോദ്യത്തിന് ‘എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഇതിനോടകം തന്നെ അനശ്വരനായിക്കഴിഞ്ഞു. ചരിത്രത്തില്‍നിന്ന് അദ്ദേഹം ഒരിക്കലും മാഞ്ഞുപോകില്ല. ശാരീരികമായി പറഞ്ഞാല്‍, അദ്ദേഹം തന്റെ കാലാവധി പൂര്‍ത്തിയാക്കുന്നത് ഞാന്‍ കാണുന്നു’. കിഴക്കന്‍ ഇന്ത്യയില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ സൂചന നല്‍കി. ‘ബംഗാളില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. അവിടെ ചില മാറ്റങ്ങള്‍ തുടങ്ങിക്കഴിഞ്ഞു’ എന്നു പറഞ്ഞെങ്കിലും കൂടുതല്‍ വിശദീകരണം നല്‍കിയില്ല.

രാഷ്ട്രീയ നിലപാടും ജ്യോതിഷത്തിന്റെ ഭാവിയും

താന്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ പക്ഷത്തല്ലെന്ന് ജയ് മദാന്‍ വ്യക്തമാക്കി. ‘ഞാന്‍ ബിജെപി അനുകൂലിയോ മോദി അനുകൂലിയോ ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, ഞാന്‍ എന്റെ രാജ്യത്തിന് അനുകൂലമാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി ഭരണം നടത്തുന്ന ആരും എന്റെ ഹീറോയാണ്’- അവര്‍ പറഞ്ഞു. രാഷ്ട്രീയത്തിന് പുറമെ, ജ്യോതിഷ മേഖലയുടെ വളര്‍ച്ചയെക്കുറിച്ചും അവര്‍ സംസാരിച്ചു. 2030-ഓടെ ഈ വ്യവസായം ആഗോളതലത്തില്‍ 20 ബില്യണ്‍ ഡോളറില്‍ എത്തുമെന്ന് അവര്‍ പ്രവചിച്ചു.

 

#jai madaan, #rahulgandhi, #narendramodi, #congress, #bjp, #politicalpredictions, #astrology, #gbs2026, #globalbusinesssummit, #mamatabanerjee, #westbengalpolitics, #timesnow, #navikakumar, #indianpolitics

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: