Breaking NewsIndiaLead NewsNEWSWorld

പാക്കിസ്ഥാന് മീതെ മിന്നൽപ്പിണരുകൾ തീർത്ത എസ്-400 മിസൈലുകൾ വീണ്ടും വാങ്ങാൻ ഇന്ത്യ; ഇക്കുറി റഷ്യയുമായി ഒപ്പുവയ്ക്കുന്നത് 1000 കോടി രൂപയുടെ കരാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലടക്കം ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തായി നിലകൊണ്ട എസ്-400 കൂടുതലെണ്ണം സൈന്യത്തിലേയ്ക്ക് കൂട്ടിച്ചേർത്ത് വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ് ഇന്ത്യ. അതിനായി റഷ്യയിൽനിന്ന് പുതിയ മിസൈലുകൾ വാങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം. 1000 കോടി രൂപ ചെലവിൽ 288 എസ്-400 മിസൈലുകൾ വാങ്ങാനാണ് നീക്കം. നിർദ്ദിഷ്ട കരാറിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) കഴിഞ്ഞ ദിവസം അനുമതിനൽകി. 120 ഹ്രസ്വദൂര മിസൈലുകളും 168 ദീർഘദൂര മിസൈലുകളും വാങ്ങുന്നതിനാണ് ഡിഎസി അനുമതി നൽകിയിരിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് നടപടിക്രമം (എഫ്ടിപി) വഴിയാകും ഇടപാട് നടക്കുക.

കഴിഞ്ഞ നാളുകളിൽ പാകിസ്താനുമായുണ്ടായ സംഘർഷസാഹചര്യങ്ങളിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് നിർണായകമായത് എസ്-400ന്റെ സാന്നിധ്യമായിരുന്നു. ഇന്ത്യ-പാക് സംഘർഷത്തിനിടെ ആറോളം പാകിസ്താൻ യുദ്ധ വിമാനങ്ങളും ഒരു ചാരവിമാനവും സേന തകർത്തത് എസ്-400 ഉപയോഗിച്ചായിരുന്നു. പാകിസ്താനുള്ളിൽ 300 കിലോമീറ്റർ അകലെയുള്ള പാക് വിമാനങ്ങളെയാണ് ഈ വിധത്തിൽ ഇന്ത്യ പ്രതിരോധിച്ചത്.

Signature-ad

ഇന്ത്യയുടെ വ്യോമ പ്രതിരോധ തന്ത്രത്തിലെ ‘ഗെയിം ചേഞ്ചർ’ എന്ന് എസ്-400നെ വ്യോമസേന വിശേഷിപ്പിച്ചിട്ടുണ്ട്. സുദർശൻ ചക്രയെന്നാണ് ഇന്ത്യ എസ്-400 സംവിധാനങ്ങൾക്ക് നൽകിയിരിക്കുന്ന പേര്. ഇതിനകം കരാറൊപ്പിട്ട രണ്ട് എസ്-400 മിസൈലുകൾ കൂടി ഈ വർഷം ജൂണിലും നവംബറിലുമായി ഇന്ത്യയ്ക്ക് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: