Breaking NewsCrimeKeralaLead NewsNEWS

ഹോട്ടൽ മുറിയിൽ വച്ച് സിപിഎം മുൻ എംഎൽഎ കുഞ്ഞുമുഹമ്മദ് ചലച്ചിത്ര പ്രവർത്തകയെ കടന്നു പിടിച്ചു, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ, കുറ്റപത്രം സമർപ്പിച്ച് പോലീസ്, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം… ചുമത്തിയിരിക്കുന്നത് 5 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയെ കടന്നു പിടിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്തെന്ന കേസിൽ സംവിധായകനും സിപിഎം മുൻ എംഎൽഎയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് മുന്നോടിയായി നടന്ന ഡോക്യുമെന്ററി സ്ക്രീനിങ്ങിനെത്തിയ സിനിമാ പ്രവർത്തകയെ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വച്ച് കുഞ്ഞുമുഹമ്മദ് കയറിപ്പിടിച്ചെന്ന് കുറ്റപത്രത്തിൽ പോലീസ് പറയുന്നു. അഞ്ചു വർഷം വരെ തടവുശിക്ഷകിട്ടാവുന്ന കുറ്റമാണ് കുഞ്ഞുമുഹമ്മദിനെതിരെ കൻറോൺമെൻറ് പോലീസ് ചുമത്തിയിരിക്കുന്നത്. ഡോക്യുമെൻററി സംവിധായികയായ ചലച്ചിത്ര പ്രവർത്തകയാണ് പരാതിക്കാരി.

അതേസമയം‌ തനിക്കെതിരായ പരാതി വ്യാജമാണെന്ന് കുഞ്ഞുമുഹമ്മദ് നേരത്തെ വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം തള്ളിയാണ് കുറ്റക്കാരനെന്ന് ഉറപ്പിച്ച് കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ 6ന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നോടിയായുള്ള ഡോക്യുമെൻററി സ്ക്രീനിങ്ങിനെത്തിയതായിരുന്നു സംവിധായിക. ഇതിനിടെ ഹോട്ടലിൽ വച്ചായിരുന്നു അതിക്രമം. രഹസ്യമൊഴിയിലും സംവിധായിക ഈ പരാതി ആവർത്തിച്ചു. കുറ്റകൃത്യം നടന്നതായി പറയുന്ന സമയം പി.ടി. കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന മുറിയുടെ സമീപത്തു നിന്ന് പരാതിക്കാരി തിടുക്കത്തിൽ നടന്നു വരുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതെല്ലാം തെളിവായി ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: