Breaking NewsCrimeKeralaLead NewsNEWS

ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി, മുങ്ങിയ പ്രതിക്കായി തെരച്ചിൽ വ്യാപകം, മുങ്ങിയത് റീൽ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമായ മുരാരി തന്ത്രി, പ്രതിക്കെതിരെ പോക്സോ കേസ്

കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജൻ ബാബു ഒളിവിലെന്ന് സൂചന. മുങ്ങിയ ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കൊല്ലം പുത്തൂരിൽ കഴിഞ്ഞ ദിവസമാണ് ബാധ ഒഴിപ്പിക്കാൻ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടിക്കു നേരെ പ്രതി ലെെംഗികാതിക്രമം നടത്തിയത്. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജോത്സ്യൻ കടന്നുകളഞ്ഞു. റീൽ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമായ മുരാരി തന്ത്രിയാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: