ബ്രിട്ടാനിയ ബിസ്‌കറ്റ് രാജാവ് രാജന്‍ പിള്ള മുതല്‍ വിമാനക്കമ്പനി ഉടമയായിരുന്ന തക്കിയുദ്ദീന്‍ വാഹിദും വര്‍ക്കീസ് സൂപ്പര്‍മാര്‍ക്കറ്റും കോണ്‍ഫിഡന്റ് ഗ്രൂപ്പും വരെ; ബിസിനസില്‍ തിളങ്ങുന്ന മലയാളികളെ വടക്കേ ഇന്ത്യന്‍ സംഘങ്ങള്‍ ഇല്ലാതാക്കുന്നതോ? ദുരൂഹതകള്‍ ആവര്‍ത്തിക്കുമ്പോള്‍
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വലിയ ബിസിനസ് ഗ്രൂപ്പുകളെ ഏറ്റെടുക്കാന്‍ അവസരമൊരുക്കുന്ന 'ഉപകരണങ്ങളായി' മാറുന്നുണ്ടോയെന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഓരോ മലയാളി വ്യവസായിയുടെ വീഴ്ചയും മറ്റൊരു വടക്കേ ഇന്ത്യന്‍ കുത്തകയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു എന്നതാണ് കയ്പ്പുള്ള സത്യം.

കൊച്ചി: ബ്രിട്ടാനിയ ബിസ്‌കറ്റുമായി എത്തിയ രാജന്‍ പിള്ളമുതല്‍ സി.ജെ. റോയ്‌വരെ ബിസിനസില്‍ തിളങ്ങിയ മലയാളികള്‍ക്കു പിന്നീടു സംഭവിച്ചത് എന്ത് എന്നു ചൂണ്ടിക്കാട്ടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറല്‍. രാജന്‍ പിള്ള ജയിലില്‍ അകാലത്തില്‍ മരിക്കുകയായിരുന്നു. വിമാനക്കമ്പനിയുമായി എത്തിയ തക്കിയുദീന്‍ വാഹിദ് വെടിയേറ്റു മരിച്ചു. വര്‍ക്കീസ് സൂപ്പര്‍മാര്‍ക്കറ്റിനെ സാമ്പത്തികമായി വഞ്ചിച്ചു തകര്‍ത്തു. റിയല്‍ എസ്‌റ്റേറ്റ് താത്പര്യങ്ങളുടെ പേരില്‍ ഇപ്പോള്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ തലവനെയും മരണത്തിലേക്ക് ആനയിച്ചെന്നാണു വിവാദം. റെയ്ഡിന് എത്തുമ്പോള്‍തന്നെ സ്ഥാപനത്തിലെ സകല സംഗതികളും പിടിച്ചെടുക്കുന്ന ഏജന്‍സികള്‍ എന്തുകൊണ്ടു തോക്ക് പിടിച്ചെടുത്തില്ലെന്ന ചോദ്യവും ഉന്നയിക്കുന്നു.
പി.കെ. സുരേഷ് കുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം.
രാജന്‍ പിള്ള മുതല്‍ ഡോ. സി.ജെ. റോയ് വരെ. വടക്കേ ഇന്ത്യന്‍ ലോബിക്ക് വേണ്ടി അകാലത്തില്‍ ജീവന്‍ പൊലിഞ്ഞുപോയ മലയാളി വ്യവസായികള്‍.
ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. വടക്കേ ഇന്ത്യന്‍ ലോബികള്‍ക്ക് ഭീഷണിയാകുന്ന വിധത്തില്‍ വളര്‍ന്നു വരുന്ന മലയാളി വ്യവസായികള്‍ക്ക് എന്നും അകാലമൃത്യു ആയിരുന്നു വിധി. ബ്രിട്ടാനിയ ബിസ്‌കറ്റ് രാജാവ് രാജന്‍ പിള്ള, ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍ എംഡി തക്കിയുദ്ദീന്‍ വാഹിദ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ സി.ജെ. റോയ് എന്നീ പ്രമുഖ വ്യവസായികള്‍ അകാലത്തില്‍ പൊലിഞ്ഞുപോയവരാണ്.
രാജന്‍ പിള്ളയെ കള്ളക്കേസില്‍ കുടുക്കി തീഹാര്‍ ജയിലിലടച്ച് ശാരീരികമായി ഉപദ്രവിച്ചു മൃതപ്രായനാക്കി ചികിത്സ നിഷേധിച്ചു കൊല്ലുകയായിരുന്നു. തക്കിയുദ്ദീന്‍ വാഹിദിനെ മുംബയില്‍ വെടിവെച്ച് കൊന്നു. ഡോക്ടര്‍ റോയ് ഇന്‍കം ടാക്‌സ് റെയ്ഡിനിടെ സ്വയം വെടിവച്ച് മരിച്ചു എന്നാണ് ഔദ്യോഗിക ഭാഷ്യം.
ഡോ. റോയിയുടേത് ആത്മഹത്യയല്ല, മറിച്ച് തക്കിയുദ്ദീന്‍ വാഹിദിനെ കൊന്നതുപോലെ പ്ലാന്‍ഡ് മര്‍ഡര്‍ ആണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഏതൊരു അന്വേഷണ ഏജന്‍സിയും റെയ്ഡ് നടത്തുമ്പോള്‍ അവിടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുക്കും. മണിക്കൂറുകളായി തുടരുന്ന റെയ്ഡിനിടയിലും ഡോ. റോയിയുടെ തോക്ക് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു എന്നതു വിശ്വസനീയമല്ല.
വിപണിയില്‍ വടക്കേ ഇന്ത്യന്‍ കുത്തകകള്‍ക്ക് വെല്ലുവിളിയാകുന്നവരെ നിയമം കൊണ്ടും വെടിയുണ്ടകള്‍ കൊണ്ടും ഇല്ലാതാക്കുന്ന ഒരു രീതി ഇവിടെ നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ വര്‍ക്കീസ് ഗ്രൂപ്പിനെപ്പോലെയുള്ള പ്രസ്ഥാനങ്ങള്‍ തകര്‍ന്നതും ഇത്തരം ലോബികളുടെ കടന്നുകയറ്റത്തിന് ശേഷമാണ്.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വലിയ ബിസിനസ് ഗ്രൂപ്പുകളെ ഏറ്റെടുക്കാന്‍ അവസരമൊരുക്കുന്ന ‘ഉപകരണങ്ങളായി’ മാറുന്നുണ്ടോയെന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഓരോ മലയാളി വ്യവസായിയുടെ വീഴ്ചയും മറ്റൊരു വടക്കേ ഇന്ത്യന്‍ കുത്തകയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു എന്നതാണ് കയ്പ്പുള്ള സത്യം. മലയാളി വ്യവസായികള്‍ക്ക് നേരെ നടക്കുന്ന ഈ ഉദ്യോഗസ്ഥ ലോബി- വടക്കേ ഇന്ത്യന്‍ ‘കോര്‍പറേറ്റ് കൂട്ടുകെട്ടു വേട്ട’ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
രാജന്‍ പിള്ള (ബ്രിട്ടാനിയ ബിസ്‌ക്കറ്റ് രാജാവ്)
‘ബിസ്‌ക്കറ്റ് രാജാവ്’ എന്നറിയപ്പെട്ടിരുന്ന രാജന്‍ പിള്ളയുടെ മരണം ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെയും നീതിന്യായ വ്യവസ്ഥയിലെയും കറുത്ത അധ്യായങ്ങളിലൊന്നാണ്. 1995 ജൂലൈ ഏഴിനു ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. രാജന്‍ പിള്ളയ്ക്ക് കഠിനമായ ലിവര്‍ സിറോസിസ് (കരള്‍ രോഗം) ഉണ്ടായിരുന്നു. അദ്ദേഹം ജയിലിലായപ്പോള്‍ അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചെങ്കിലും അത് അനുവദിക്കപ്പെട്ടില്ല. ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് ആവശ്യമായ ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തി. ജയിലില്‍വച്ചു മര്‍ദനമേറ്റു. രക്തം ഛര്‍ദ്ദിച്ചിട്ടും കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചില്ല
രാജന്‍ പിള്ളയ്ക്ക് എതിരായ ഗൂഢാലോചന:
സിംഗപ്പൂരിലെ തന്റെ ബിസിനസ് പങ്കാളിയായിരുന്ന എഫ്. റോസ് ജോണ്‍സണുമായി ഉണ്ടായ തര്‍ക്കങ്ങളും ബിസിനസ് രംഗത്തെ ശത്രുതയുമാണ് രാജന്‍ പിള്ളയുടെ തകര്‍ച്ചയ്ക്ക് പിന്നില്‍. സിംഗപ്പൂരില്‍ കേസ് വന്നപ്പോള്‍ അവിടെ തനിക്ക് നീതി ലഭിക്കില്ലെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചു വന്നത്. ഇന്ത്യയിലെത്തിയപ്പോള്‍ അദ്ദേഹത്തിന് സംരക്ഷണം ലഭിക്കുന്നതിന് പകരം ജയില്‍വാസമാണു നേരിടേണ്ടി വന്നത്. അത് രാജന്‍ പിള്ളയുടെ ബിസിനസ് പങ്കാളിയും വടക്കേ ഇന്ത്യന്‍ വ്യവസായിയുമായിരുന്ന നൂസില്‍ വാഡിയ ഒരുക്കിയ ചതിക്കുഴി ആയിരുന്നു. ആഗോളതലത്തില്‍ ബിസ്‌ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത രാജന്‍ പിള്ളയെ കള്ളക്കേസില്‍ കുടുക്കി തീഹാര്‍ ജയിലിലടച്ചു. ലിവര്‍ സിറോസിസ് ബാധിച്ച് മൃതപ്രായനായ അദ്ദേഹത്തിന് അടിയന്തര ചികിത്സ നിഷേധിച്ച് ജയിലിനുള്ളില്‍ പീഡിപ്പിച്ചു കൊന്നു. ഒരു വലിയ സാമ്രാജ്യം അങ്ങനെ വടക്കേ ഇന്ത്യന്‍ കുത്തകകളുടെ കൈകളിലെത്തി. ജയിലില്‍വച്ച് അദ്ദേഹം ക്രൂരമായി മര്‍ദിക്കപ്പെട്ടിരുന്നു. മരണസമയത്ത് അദ്ദേഹത്തിന്റെ ശരീരത്തില്‍ മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇത് കേവലം രോഗം മൂലമുള്ള മരണമല്ല, മറിച്ച് ‘ഭരണകൂടം നടത്തിയ കൊലപാതകം’ (കസ്‌റ്റോഡിയല്‍ ഡെത്ത്) ആയിരുന്നു.
ലെയ്ല സേത്ത് കമ്മീഷന്‍
രാജന്‍ പിള്ളയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ലെയ്ല സേത്ത് കമ്മീഷന്‍, ജയില്‍ അധികൃതരുടെയും ഡോക്ടര്‍മാരുടെയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായതായി കണ്ടെത്തി. മതിയായ ചികിത്സ നല്‍കിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 2012-ല്‍, രാജന്‍ പിള്ളയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചികിത്സ നല്‍കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്നും കോടതി വിധിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ഉത്തരവായി.
രാജന്‍ പിള്ളയുടെ തകര്‍ച്ചയ്ക്ക് ശേഷം ബ്രിട്ടാനിയ (Britannia) കമ്പനിയിലുണ്ടായ മാറ്റങ്ങള്‍
രാജന്‍ പിള്ളയുടെ ബിസിനസ് പങ്കാളിയായിരുന്ന ഫ്രഞ്ച് കമ്പനി ഡാനോണും (—–), ബ്രിട്ടാനിയയിലെ മറ്റൊരു പ്രധാന വ്യക്തിയായ നുസ്ലി വാഡിയയും (—-) ഒന്നിച്ചതാണ് രാജന്‍ പിള്ളയുടെ പുറത്താകലിലേക്ക് നയിച്ചത്. സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് അവര്‍ രാജന്‍ പിള്ളയെ ബോര്‍ഡില്‍നിന്നു പുറത്താക്കി. രാജന്‍ പിള്ളയുടെ മരണശേഷം ബ്രിട്ടാനിയയുടെ നിയന്ത്രണം പൂര്‍ണമായും വാഡിയ ഗ്രൂപ്പിന്റെ കൈകളിലെത്തി. നുസ്ലി വാഡിയ കമ്പനിയുടെ ചെയര്‍മാനായി. കുറെക്കാലം പങ്കാളികളായിരുന്നെങ്കിലും പിന്നീട് ഡാനോണും നുസ്ലി വാഡിയയും തമ്മില്‍ നിയമപോരാട്ടം ആരംഭിച്ചു. നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 2009-ല്‍ ഫ്രഞ്ച് കമ്പനിയായ ഡാനോണ്‍ തങ്ങളുടെ ഓഹരികള്‍ വാഡിയ ഗ്രൂപ്പിന് വിറ്റ് ഇന്ത്യ വിട്ടു. ഇതോടെ ബ്രിട്ടാനിയയുടെ പൂര്‍ണ്ണ നിയന്ത്രണം വാഡിയ ഗ്രൂപ്പിന്റെ കൈകളിലായി.
തക്കിയുദ്ദീന്‍ വാഹിദ് (ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ്):
ഇന്ത്യന്‍ ആകാശത്ത് സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് ചിറക് നല്‍കിയ മലയാളി. വടക്കേ ഇന്ത്യന്‍ ലോബികള്‍ക്ക് അദ്ദേഹം വലിയൊരു വെല്ലുവിളിയായിരുന്നു. ഒടുവില്‍ 1995-ല്‍ മുംബൈയിലെ തെരുവില്‍ വെടിയുണ്ടകള്‍ക്ക് ഇരയാക്കി അദ്ദേഹത്തെ നിശബ്ദനാക്കി.
ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് (East-West Airlines)
ഇന്ത്യന്‍ ആകാശം സ്വകാര്യ കമ്പനികള്‍ക്കായി തുറന്നുകൊടുത്തപ്പോള്‍, ആ മേഖലയിലേക്ക് ധൈര്യപൂര്‍വം കടന്നുവന്ന ആദ്യ മലയാളി വ്യവസായിയായിരുന്നു തക്കിയുദ്ദീന്‍ വാഹിദ്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയര്‍ലൈനായി ഈസ്റ്റ് വെസ്റ്റ് മാറി. അന്ന് വ്യോമയാന മേഖല ഭരിച്ചിരുന്ന വടക്കേ ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പുകള്‍ക്കും എയര്‍ ഇന്ത്യയ്ക്കും വലിയൊരു ഭീഷണിയായിരുന്നു ഈ മലയാളി വ്യവസായിയുടെ വളര്‍ച്ച. ബോയിംഗ് വിമാനങ്ങള്‍ ഉള്‍പ്പെടെ സ്വന്തമാക്കി അദ്ദേഹം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നു.
മുംബൈയിലെ തന്റെ ഓഫീസിന് തൊട്ടടുത്ത് വെച്ചാണ് അദ്ദേഹം വെടിയേറ്റു മരിച്ചത്. അക്കാലത്ത് മുംബൈ അധോലോകത്തിന്റെ ക്വട്ടേഷന്‍ ആണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, അതിന്റെ പിന്നില്‍ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിനെ തകര്‍ക്കാന്‍ ആഗ്രഹിച്ച ബിസിനസ് ലോബികള്‍ക്ക് പങ്കുണ്ട്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് തകരുകയും ആ വിപണി മറ്റ് വലിയ കമ്പനികള്‍ കൈക്കലാക്കുകയും ചെയ്തു. രാജന്‍ പിള്ളയെ നിയമം കൊണ്ട് കുടുക്കിയപ്പോള്‍, തക്കിയുദ്ദീന്‍ വാഹിദിനെ നേരിട്ട് ഇല്ലാതാക്കുകയായിരുന്നു
1995-ല്‍ രാജന്‍ പിള്ളയെ ജയിലിലിട്ട് ഇല്ലാതാക്കിയവര്‍, അതേ വര്‍ഷം തന്നെ തക്കിയുദ്ദീന്‍ വാഹിദിനെ മുംബൈയുടെ തെരുവില്‍ വെടിയുണ്ടകള്‍ക്ക് ഇരയാക്കി. ഇന്നും, 2026-ലും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വമ്പന്മാരെ തളയ്ക്കാന്‍ റെയ്ഡുകളും സമ്മര്‍ദ്ദങ്ങളും തുടരുമ്പോള്‍, ഇതിനെ കേവലം ‘നിയമനടപടി’ എന്ന് വിളിക്കാന്‍ മലയാളിക്കാവില്ല.
മലയാളികളുടെ സ്വന്തം വര്‍ക്കീസ്
കേരളത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് സംസ്‌കാരം എന്താണെന്ന് പഠിപ്പിച്ചു തന്ന ബ്രാന്‍ഡായിരുന്നു വര്‍ക്കീസ് (Varkeys). എന്നാല്‍ ഇന്ന് ആ പേര് വിപണിയിലില്ല. കേരളത്തിലെ റീട്ടെയില്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച വര്‍ക്കീസ് ഗ്രൂപ്പിന്റെ (Varkeys group) തകര്‍ച്ച മലയാളി വ്യവസായ ലോകത്തിന് ഒരു വലിയ പാഠമായിരുന്നു. 2000ത്തിന്റെ തുടക്കത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് സംസ്‌കാരം കേരളത്തില്‍ വേരുറപ്പിച്ചത് വര്‍ക്കീസിലൂടെയായിരുന്നു. അവരുടെ തകര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍ ഇവയാണ്:
റിലയന്‍സ് റീട്ടെയില്‍ (reiiance), എന്ന വമ്പന്‍ ദേശീയ കമ്പനി കേരള വിപണിയിലേക്ക് കടന്നുവന്നത് വര്‍ക്കീസിന് തിരിച്ചടിയായി. വലിയ മൂലധനമുള്ള ഈ കമ്പനികളോട് വിലക്കുറവിലും സൗകര്യങ്ങളിലും മത്സരിക്കാന്‍ വര്‍ക്കീസിന് പ്രയാസമായിരുന്നു.
പല മുന്‍നിര കമ്പനികളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വര്‍ക്കീസ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നല്‍കുന്നത് നിര്‍ത്തി. ഒഴിഞ്ഞു കിടക്കുന്ന ഷെല്‍ഫുകള്‍ ഉപഭോക്താക്കളെ കടകളില്‍നിന്ന് അകറ്റി.
റിലയന്‍സ് റീട്ടെയില്‍, ആദിത്യ ബിര്‍ള തുടങ്ങിയ വന്‍കിട ഗ്രൂപ്പുകള്‍ കേരളത്തിലേക്ക് എത്തിയ അതേ കാലഘട്ടത്തിലാണ് വര്‍ക്കീസ് തകരുന്നത്. വര്‍ക്കീസിന് സാധനങ്ങള്‍ നല്‍കിയിരുന്ന സപ്ലയര്‍മാരെ സ്വാധീനിച്ചും, കടകള്‍ നിന്നിരുന്ന ലൊക്കേഷനുകള്‍ വന്‍വിലയ്ക്ക് ലേലത്തില്‍ പിടിച്ചുമാണ് ഈ കുത്തകകള്‍ വിപണി പിടിച്ചടക്കിയത്.
വര്‍ക്കീസ് ഒഴിഞ്ഞുപോയ ഇടങ്ങളിലേക്ക് ഇന്ന് വടക്കേ ഇന്ത്യന്‍ കുത്തകകള്‍ ചേക്കേറി.
2006-07 കാലഘട്ടത്തിലാണ് റിലയന്‍സ് റീട്ടെയില്‍ കേരളത്തിലേക്ക് വരുന്നത്. അതുവരെ കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റ് മേഖലയിലെ ‘രാജാവ്’ വര്‍ക്കീസ് ആയിരുന്നു. എന്നാല്‍ റിലയന്‍സ് വന്നതോടെ കാര്യങ്ങള്‍ മാറി.
വിലക്കുറവ്: വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങുന്ന റിലയന്‍സിന് കമ്പനികളില്‍ നിന്ന് വലിയ ഡിസ്‌കൗണ്ട് ലഭിച്ചിരുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ അവരെ സഹായിച്ചു. ഇതിനോട് മത്സരിക്കാന്‍ വര്‍ക്കീസിന് കഴിഞ്ഞില്ല.
സൗകര്യങ്ങള്‍: വിശാലമായ പാര്‍ക്കിംഗ്, എയര്‍ കണ്ടീഷനിംഗ്, ഒരേ കുടക്കീഴില്‍ എല്ലാ സാധനങ്ങളും (പച്ചക്കറി മുതല്‍ ഇലക്ട്രോണിക്‌സ് വരെ) എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ റിലയന്‍സ് കൊണ്ടുവന്നപ്പോള്‍ ആളുകള്‍ അങ്ങോട്ട് ആകര്‍ഷിക്കപ്പെട്ടു.
വര്‍ക്കീസ് ഗ്രൂപ്പ് നടത്തിയിരുന്ന പല സ്ഥലങ്ങളും, പിന്നീട് സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ റിലയന്‍സ് പോലുള്ള വന്‍കിട കമ്പനികള്‍ ഏറ്റെടുത്തു. വര്‍ക്കീസിന് കടബാധ്യത മൂലം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്ന ലൊക്കേഷനുകളില്‍ പലതും പിന്നീട് റിലയന്‍സ് ഫ്രഷ് (reliance fresh) ഔട്ട്‌ലെറ്റുകളായി മാറി.
വന്‍കിട കമ്പനികള്‍ വിപണിയില്‍ എത്തിയപ്പോള്‍, സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ (Suppliers) അവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ തുടങ്ങി. വര്‍ക്കീസ് ഗ്രൂപ്പിന് പണമിടപാടുകളില്‍ താമസം വന്നതോടെ പല വിതരണക്കാരും റിലയന്‍സ് പോലുള്ള കമ്പനികളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
വളരെ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലുടനീളം അമ്പതിലധികം ശാഖകള്‍ വര്‍ക്കീസ് ഗ്രൂപ്പ് തുറന്നു. ഈ വിപുലീകരണത്തിനായി ബാങ്കുകളില്‍നിന്ന് കടമെടുത്തിരുന്നു. ഔട്ട്‌ലറ്റ് ശൃംഖലകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി മൂലധനം വര്‍ദ്ധിപ്പിക്കാന്‍ വര്‍ക്കീസ് ഒരു ഷെഡ്യൂള്‍ഡ് ബാങ്കിനെ സമീപിക്കുകയും ആവശ്യമായ ലോണ്‍ ബാങ്ക് അനുവദിക്കുകയും ചെയ്തു. എന്നാല്‍ അനുവദിച്ച ലോണ്‍ തുക പിന്‍വലിക്കുന്നതിന് മുമ്പ് ബാങ്ക് ലോണ്‍ കാന്‍സല്‍ ചെയ്തു. ഈ ലോണ്‍ റദ്ദാക്കുന്നതിന് പിന്നില്‍ കളിച്ചത് റിലയന്‍സ് ഗ്രൂപ്പ് ആയിരുന്നു. പുതിയ ഔട്ട്‌ലെറ്റ്കള്‍ തുടങ്ങാനായി വലിയ തുക ഡെപ്പോസിറ്റ് നല്‍കി കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്ത് അവ ലക്ഷങ്ങള്‍ മുടക്കി ഫര്‍ണിഷ് ചെയ്ത് ബാങ്കിന്റെ പരിശോധനകള്‍ എല്ലാം കഴിഞ്ഞതിന് ശേഷമാണ് ലോണ്‍ അനുവദിക്കുന്നതും റദ്ദാക്കുന്നതും.
ഇതോടെ വര്‍ക്കീസിന്റെ മൂലധനത്തില്‍ വലിയ ഇടിവ് വന്നു സാമ്പത്തിക തകര്‍ച്ചയിലായി. ഇത് മാനേജ്‌മെന്റ് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയായി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് സഫ്രാസി നിയമപ്രകാരം 2011-12 ല്‍ കടുത്ത നടപടികളാണ് വര്‍ക്കീസ് നേരിട്ടത്. പല ശാഖകളും ബാങ്കുകള്‍ ജപ്തി ചെയ്തു. അതോടെ വര്‍ക്കീസിന്റെ വിശ്വാസ്യത തകര്‍ന്നു. എന്നാല്‍ സമാനമായ രീതിയില്‍ കോടികള്‍ കുടിശിക വരുത്തുന്ന വടക്കേ ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന ‘സാവകാശമോ’ ‘റീസ്ട്രക്ചറിംഗോ’ വര്‍ക്കീസിന് നല്‍കിയില്ല. അതോടെ വര്‍ക്കീസ് ഗ്രൂപ്പ് പൂര്‍ണമായും തകര്‍ന്നു.
ബിസ്‌ക്കറ്റിലും വിമാനക്കമ്പനിയിലും മാത്രം ഒതുങ്ങുന്നതല്ല ഈ വേട്ടയാടല്‍. കേരളത്തിലെ റീട്ടെയില്‍ രംഗത്തെ അതികായന്മാരായിരുന്ന വര്‍ക്കീസ് ഗ്രൂപ്പിനെ കടബാധ്യതയുടെ പേരില്‍ കഴുത്തുഞെരിച്ചു കൊന്നതും നാം കണ്ടതാണ്. വര്‍ക്കീസ് പൂട്ടിയ ഓരോ ഇടങ്ങളിലും ഇന്ന് ദേശീയ കുത്തകകളുടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ഒരു ബ്രാന്‍ഡിനെ തകര്‍ക്കുക എന്നാല്‍ ആ വിപണി മറ്റൊരാള്‍ക്ക് വേണ്ടി ശൂന്യമാക്കിക്കൊടുക്കുക എന്ന് തന്നെയാണ് അര്‍ത്ഥം.’
ഡോ. സി.ജെ. റോയ് (കോണ്‍ഫിഡന്റ് ഗ്രൂപ്പ്)
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ദക്ഷിണേന്ത്യയിലും വിദേശത്തും വമ്പന്‍ പ്രോജക്റ്റുകള്‍ ചെയ്ത വ്യക്തി. കേന്ദ്ര സാമ്പത്തിക അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ പീഡനവും റെയ്ഡുകളും അദ്ദേഹത്തെ മാനസികമായി തകര്‍ത്തു. ഒടുവില്‍ ഇന്നലെ ആദായനികുതി റെയ്ഡിനിടെ വെടിയേറ്റ് മരിക്കേണ്ടി വന്ന സാഹചര്യം ഒരു വ്യവസായി നേരിടുന്ന കടുത്ത സമ്മര്‍ദ്ദത്തിന്റെ നേര്‍ച്ചിത്രമാണ്.
ഇത് വെറുമൊരു യാദൃശ്ചികതയാണോ? ഒരിക്കലുമല്ല.
ബിജെപി യുടെ ധനകാര്യ സമ്പാദനത്തിനായി കേന്ദ്ര ധനകാര്യ അന്വേഷണ ഏജന്‍സികളെ കയറൂരി വിട്ട് വ്യവസായികളെ വേട്ടയാടുന്നതിന്റെ അനേകം ഇരകളില്‍ ഒരാളാണു ഡോ. സി.ജെ. റോയി. ഒന്നുകില്‍ ബിജെപിക്ക് ആവശ്യമായ പണം ബോണ്ട് ആയോ ലിക്വിഡ് കാഷ് ആയോ നല്‍കി വ്യവസായികള്‍ സെറ്റില്‍ ചെയ്യുന്നു. അല്ലെങ്കില്‍ ബിജെപിയില്‍ ചേര്‍ന്നു സുരക്ഷിതരാകുന്നു. ഇതില്‍ ഒന്നിനും തയാറാകാത്തവരെ വേട്ടയാടി നശിപ്പിക്കുന്നു.
മലയാളിയായ റോയിയുടെ ദുരൂഹ മരണത്തില്‍ സഹതപിക്കുന്നതിന് പകരം മലയാളി സംഘികള്‍ നോര്‍ത്തിന്ത്യന്‍ സംഘികളെ കടത്തിവെട്ടുന്ന പ്രൊപ്പഗണ്ടയുമായി രംഗത്തിറങ്ങിയിട്ടുണ്ട്. കൊന്നെടുത്തിട്ടും പക തീരാതെ കഥകള്‍ പടച്ചു വിടുകയാണ്. അദ്ദേഹത്തിന്റെ യൂഗോസ്ലാവിയന്‍ ബന്ധം വെച്ച് സിനിമാ തിരക്കഥയെ വെല്ലുന്ന ഇന്റര്‍നാഷണല്‍ അധോലോക കെട്ടുകഥകള്‍ ആണ് അവറ്റകള്‍ പടച്ചുവിടുന്നത്. സംഘിയായാല്‍ പിന്നെ മനുഷ്യത്വം ഇല്ലാത്തവരെന്നുകൂടി ഉള്ളവര്‍ എന്നതിനാല്‍ അവറ്റകളെ വിടുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ബാംഗ്ലൂര്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും അതിന്റെ ബിസിനസ് കുടിപ്പകയും റോയിക്ക് നേരെ നടന്ന ഇന്‍കം ടാക്‌സ് റെയ്ഡുമായി പലരും കൂട്ടിവായിക്കുന്നുണ്ട്. ഭാര്യാപിതാവിനെ ചതിച്ച് ബിസിനസ് സാമ്രാജ്യം തട്ടിയെടുത്ത് അതിലൂടെ വളര്‍ന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസിനും ബിജെപിക്കും കോടികള്‍ നല്‍കി രാജ്യസഭ എംപി ആയി തുടങ്ങി പിന്നീട് ബിജെപിയില്‍ ചേര്‍ന്ന് കേന്ദ്ര മന്ത്രി ആയ ആളാണ് രാജീവ് ചന്ദ്രശേഖര്‍. ചതിച്ച് വെട്ടിപ്പിടിച്ച് ഉണ്ടാക്കിയ പണം രാഷ്ട്രീയത്തില്‍ നിക്ഷേപിച്ച ബിസിനസുകാരന്‍. കൊച്ചിയിലെ ഇന്‍കംടാക്‌സുകാരാണ് ബാംഗ്ലൂരില്‍ റോയിയുടെ കോര്‍പ്പറേറ്റ് ഓഫിസ് റെയ്ഡ് ചെയ്തത്. കൊച്ചിയില്‍ കോണ്‍ഷിഡന്റ് ഗ്രൂപ്പിന് ഒരു ഓഫീസ് ഉണ്ടെന്നല്ലാതെ എല്ലാ ഓപ്പറേഷന്‍സും നടക്കുന്നത് ബാംഗ്ലൂര്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ നിന്നാണ്. കര്‍ണാടകയിലെ ഇന്‍കം ടാക്‌സ് (ഐടി) ഉദ്യോഗസ്ഥര്‍ പരിശോധിക്കാതെ എന്തിന് കൊച്ചിയിലെ ഐടി ഉദ്യോഗസ്ഥര്‍ ഈ റെയ്ഡിന് ഇറങ്ങിത്തിരിച്ചു എന്ന ചോദ്യം ഉയരുമ്പോള്‍ അവിടെ ഉത്തരമായി രാജീവ് ചന്ദ്രശേഖറിന്റെ ചിത്രം തെളിഞ്ഞാല്‍ കുറ്റം പറയാന്‍ കഴിയില്ല. മറ്റൊന്ന് അദാനി ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങളാണ്.
ആഗോള ബ്രാന്‍ഡ് ആയ എമാര്‍ ഗ്രൂപ്പ് ഇന്ത്യയില്‍ നേരിട്ട പ്രശ്‌നങ്ങളും അദാനിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും:
2024 ഓഗസ്റ്റ് 29: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇമാര്‍ ഇന്ത്യയുടെയും എംജിഎഫിന്റെയും ഏകദേശം 834 കോടി രൂപ വിലമതിക്കുന്ന ഭൂമി കണ്ടുകെട്ടി.
2025 ജനുവരി 16: തങ്ങളുടെ ഓഹരികള്‍ വില്‍ക്കുന്നതിനായി അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് എമാര്‍ (Emaar India) സ്ഥിരീകരിച്ചു.
2025 ജനുവരി – മാര്‍ച്ച്: എമാര്‍ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പ് ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി. ഏകദേശം $1.4 – 1.5 ബില്യണ്‍ ഡോളറിന്റേതായിരുന്നു ഈ കരാര്‍.
2025 മെയ് 30: കമ്പനിയുടെ മൂല്യനിര്‍ണയത്തെ (valuation) ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കാരണം അദാനി-ഇമാര്‍ ഇടപാട് ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു.
2025 സെപ്റ്റംബര്‍ 18: നിലവില്‍ ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയൊന്നുമില്ലെന്ന് എമാര്‍ വ്യക്തമാക്കി. എന്നാല്‍ അദാനിയുമായി ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍ക്ക് (Joint Venture) സാധ്യതയുണ്ടെന്നും അവര്‍ അറിയിച്ചു.
ചുരുക്കത്തില്‍: അദാനി ഗ്രൂപ്പ് ഇമാര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും സാമ്പത്തിക കാര്യങ്ങളിലെ അഭിപ്രായവ്യത്യാസം കാരണം ആ നീക്കം പരാജയപ്പെട്ടു. ഇപ്പോള്‍ പൂര്‍ണമായ വില്‍പ്പനയ്ക്ക് പകരം ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് ഇരു കമ്പനികളും ആലോചിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അദാനി ഗ്രൂപ്പ് ഇപ്പോള്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. കേവലം ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി എന്നതിലുപരി, ഇന്ത്യയിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരാകാനാണ് അവരുടെ ലക്ഷ്യം.
അദാനി ഗ്രൂപ്പിന്റെ ഈ മേഖലയിലെ മറ്റ് പ്രധാന നീക്കങ്ങള്‍ താഴെ പറയുന്നവയാണ്:
1. ധാരാവി പുനര്‍വികസന പദ്ധതി (Dharavi Redevelopment Project)
അദാനി ഗ്രൂപ്പിന്റെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റാണിത്. മുംബൈയിലെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയെ ഒരു ആധുനിക നഗരമായി മാറ്റാനുള്ള ?23,000 കോടിയിലധികം വരുന്ന കരാറാണ് അദാനിക്ക് ലഭിച്ചിരിക്കുന്നത്.
2. ലണ്ടനിലെ നിക്ഷേപം
ഇന്ത്യയില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും അദാനി ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ലണ്ടനിലെ പ്രധാന ഭാഗങ്ങളില്‍ ആഡംബര വസതികള്‍ നിര്‍മ്മിക്കുന്നതിനായി വന്‍തോതില്‍ നിക്ഷേപം നടത്താന്‍ അദാനി ഗ്രൂപ്പ് പദ്ധതിയുടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
3. നഗരങ്ങളിലെ സാന്നിധ്യം ((Adani Realty)
മുംബൈ: ബാന്ദ്ര, ഘാട്ട്കോപ്പര്‍ തുടങ്ങിയ പ്രൈം ലൊക്കേഷനുകളില്‍ ആഡംബര ഫ്‌ലാറ്റുകളും ഓഫീസുകളും അവര്‍ നിര്‍മ്മിക്കുന്നു.
ഗുരുഗ്രാം ആന്‍ഡ് അഹമ്മദാബാദ്: വലിയ ടൗണ്‍ഷിപ്പുകളും (ഉദാഹരണത്തിന് അഹമ്മദാബാദിലെ ‘ശാന്തിഗ്രാം’) ഗോള്‍ഫ് വില്ലകളും അദാനി റിയല്‍റ്റിക്ക് കീഴിലുണ്ട്.
ഭൂമി: എമാര്‍ ഇന്ത്യയുടെ പക്കല്‍ ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ വലിയ തോതില്‍ ഭൂമിയുണ്ട് (land bank). ഇത് സ്വന്തമാക്കുന്നത് അദാനിയുടെ വളര്‍ച്ച വേഗത്തിലാക്കും.
ചുരുക്കത്തില്‍: വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വലിയൊരു മാറ്റം കൊണ്ടുവരാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന് നേരെയുള്ള കേന്ദ്ര ഏജന്‍സികളുടെ നിരന്തര കടന്നുകയറ്റം സംശയത്തിലാകുന്നത്. ഇത് കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ മാത്രമായി ഒതുങ്ങില്ല. മെട്രോ നഗരങ്ങളില്‍ ഭൂമി സ്വന്തമായുള്ള എല്ലാ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലേക്കും എത്തും.






