Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ടീം ക്യാപ്റ്റൻ പിണറായി തന്നെ : പ്രചരണം പിണറായി നയിക്കുമെന്ന് ബേബി : ജയിച്ചാൽ ഭരണം നേതൃത്വത്തെ കുറിച്ച് അപ്പോൾ തീരുമാനിക്കും

 

തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ആര് നയിക്കുമെന്ന് ചോദ്യത്തിന് വ്യക്തമായ ഉത്തരവുമായി എം എ. ബേബി.

Signature-ad

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കുക പിണറായി വിജയൻ തന്നെയെന്ന് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കിയതോടെ പിണറായി വിജയൻ തുടരുമെന്ന് ഉറപ്പായി. ടേം വ്യവസ്ഥകളിൽ എല്ലാം ഭേദഗതിക്ക് സാധ്യതയുമേറി.

ടീമിൻറെ നേതാവും പിണറായി തന്നെ എന്നാൽ ബേബി പറയുമ്പോൾ ഹാട്രിക് ഭരണത്തുടർച്ച ഉണ്ടാവുകയാണെങ്കിൽ കേരളം വീണ്ടും പിണറായി ഭരിക്കുമോ എന്ന് ചോദ്യമാണ് ബാക്കിയാകുന്നത്.

വിജയം ഉണ്ടായാൽ ഏതുതരത്തിലുള്ള ഭരണ നേതൃത്വം ആണ് വേണ്ടതെന്ന് അപ്പോൾ ആലോചിച്ചു തീരുമാനിക്കുമെന്നും പാർട്ടി ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ബേബി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകുമോ എന്ന ചോദ്യം ഉത്തരം കിട്ടാതെ ബേബിയുടെ വാക്കുകളിൽ കുരുങ്ങി കിടക്കുന്നു.

കഴിഞ്ഞ 10 വർഷവും പിണറായി നയിച്ച എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച നൽകാൻ മൂന്നാമൂഴത്തിൽ മറ്റൊരു ക്യാപ്റ്റനെ കണ്ടെത്താൻ സിപിഎമ്മിന് സാധിച്ചിട്ടില്ല. പിണറായിക്ക് ശേഷം ആരെ എന്ന് ചോദ്യത്തിന് ഈ ടേമിലും ഉത്തരം ഉണ്ടാവില്ല.

കെ കെ ശൈലജ കേരളത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഇനിയും കാത്തിരിക്കണം.

യുഡിഎഫിന്റെ രാഷ്ട്രീയ നീക്കങ്ങൾ പാളിപ്പോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയ അവകാശവാദങ്ങൾ ജോസ് കെ. മാണിയുടെ പ്രസ്താവനയോടെ അവസാനിച്ചെന്നും എംഎ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ ഉപദേശപ്രകാരം രാഷ്ട്രീയത്തെ യുഡിഎഫ് പാരഡിയാക്കി മാറ്റുകയാണെന്നും, കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ വെറും ചീറ്റിപ്പോയ വിസ്മയം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ കുറ്റം തെളിയിക്കപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്ന് എം.എ. ബേബി വ്യക്തമാക്കി. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതോടെ പാർട്ടിയുടെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനമുണ്ടാകുമെന്നും ഇക്കാര്യത്തിൽ സിപിഎമ്മിന് യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: