MovieTRENDING

ബേബി ഗേൾ ജനുവരി ഇരുപത്തിമൂന്നിന് റിലീസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി
മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രം ജനുവരി ഇരുപത്തിമൂന്നിനു
റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു.
മാജിക്ക് ഫ്രെയിം നിർമ്മിക്കുന്ന നാൽപ്പതാമതു ചിത്രമാണ് ബേബിഗേൾ.
ഇമോഷണൽ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഒരു മാസം പോലും തികയാത്ത ഒരു കുഞ്ഞാണ് ബേബി ഗേൾ എന്ന കേന്ദ്ര കഥാപാത്രം .
ഇന്ന് ആ കുഞ്ഞ് ഒമ്പതുമാസം പിന്നിട്ടു കഴിഞ്ഞു.
തികഞ്ഞ ഫാമിലി ഡ്രാമ കൂടിയാണ് ഈ ചിത്രം.

മികച്ച വിജയം നേടിയ ഗരുഡൻ എന്ന ചിത്രത്തിനു ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്
തിരക്കഥ രചിച്ചിരിക്കുന്നത് നവസിനിമകൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയരായ ബോബി സഞ്ജയ് ആണ്.

Signature-ad

വൻ വിജയം നേടി പ്രദർശനം തുടരുന്ന സർവ്വം മായ എന്ന ചിത്രത്തിനു ശേഷം നിമിൻ പോളി നായകനായി എത്തുന്ന ചിത്രമെന്ന നിലയിലും ബേബി ഗേളിൻ്റെ പ്രസക്തി ഏറെ വലുതാണ്.
തനതായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ വ്യക്തിമുദ്രപതിപ്പിച്ച
ലിജാമോൾ ആണ് ഈ ചിത്രത്തിലെ നായിക.
സംഗീത് പ്രതാപ്, അഭിമന്യു തിലകൻ അശ്വന്ത്ലാൽ, അസീസ് നെടുമങ്ങാട്, ഷാബു പ്രൗ ദീൻ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
സംഗീതംj.- ജേക്സ് ബിജോയ് .
ഛായാഗ്രഹണം – ഫയസ് സിദ്ദിഖ്,
എഡിറ്റിംഗ് – ഷൈജിത്ത് കുമാരൻ’
കലാസംവിധാനം – അനിസ് നെടുമങ്ങാട്.
കോസ്റ്റ്യും ഡിസൈൻ – മെൽവിൻ ജെ.
മേക്കപ്പ് -റഷീദ് അഹമ്മദ് –
സ്റ്റിൽസ് – പ്രേംലാൽ പട്ടാഴി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുകു ദാമോദർ’
അഡ്മിനിസ്റ്റേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ബബിൻ ബാബു
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- നവീൻ.പി.തോമസ്.
കോ – പ്രൊഡ്യൂസർ – ജിസ്റ്റിൻ സ്റ്റീഫൻ ‘
ലൈൻ പ്രൊഡ്യൂസർ – സന്തോഷ് പന്തളം
പ്രൊഡക്ഷൻ ഇൻചാർജ്. – അഖിൽ യശോധരൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രസാദ് നമ്പ്യാങ്കാവ് . ജയശീലൻ സദാനന്ദൻ
പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ.
തിരുവനന്തപുരത്തും, കൊച്ചിയിലുമായിട്ടാണ്ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. ‘
വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: