Breaking NewsKeralaLead NewsNEWSNewsthen Specialpolitics

മറ്റത്തൂരില്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസുകാരുടെ വക ഷോക്ക്; കൂട്ടത്തോടെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് മെമ്പര്‍മാര്‍; ബിജെപിയുമായി സഖ്യമുണ്ടാക്കി;സ്വതന്ത്ര മെമ്പര്‍ പ്രസിഡന്റായി; അപ്രതീക്ഷിത നീക്കങ്ങളില്‍ പകച്ച് കോണ്‍ഗ്രസ്

 

തൃശൂര്‍: കൊടകര മറ്റത്തൂരില്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസുകാാരുടെ വക ഷോക്ക്. മറ്റത്തൂരില്‍ കോണ്‍ഗ്രസ് മെമ്പര്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ആകെയുള്ള എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാരും രാജിവെച്ച് ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും ഭരണത്തിലെത്തുകയും ചെയ്തു.

Signature-ad

സ്വത്രന്ത സ്ഥാനാര്‍ത്ഥിയായി ജയിച്ച ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസില്‍ നിന്ന് ജയിച്ച 8 കോണ്‍ഗ്രസ് മെമ്പര്‍മാരും ബി.ജെ.പി.യിലെ 4 അംഗങ്ങളില്‍ മൂന്ന് പേരുടെ വോട്ട് ലഭിച്ച് 12 വോട്ട് നേടിയാണ് ജയിച്ചത്.

ഒരു ബി.ജെ.പി. അംഗത്തിന്റെ വോട്ട് അസാധുവായി. സ്വതന്ത്രനായി വിജയിച്ച കെ.ആര്‍ ഔസേഫിന് പത്ത് എല്‍ഡി എഫ് അംഗങ്ങള്‍ വോട്ട് ചെയ്തു.

കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് നീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിത നീക്കമുണ്ടായത്.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയോടും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരോടും നേതൃത്വം കാണിച്ച നീതികേടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മിനിമോള്‍, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, പ്രിന്റോ പള്ളിപ്പറമ്പന്‍, സിജി രാജേഷ്, സിബി പൗലോസ്, നൂര്‍ജഹാന്‍ നവാസ് എന്നിവരാണ് രാജി സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: