Breaking NewsKeralaLead NewsNEWSNewsthen Specialpolitics

സുരേഷ്‌ഗോപിക്ക് കോടതി കയറേണ്ടി വരുമോ; വ്യാജവോട്ട് കേസില്‍ കോടതി നടപടികള്‍ തുടങ്ങി; കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി; ജനുവരി 20ന് ഹാജരാകണം; പരാതി നല്‍കിയത് ടി.എന്‍.പ്രതാപന്‍

തൃശൂര്‍: ചിന്താമണി കൊലക്കേസിലും ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയിലുമൊക്കെ സുരേഷ്‌ഗോപി കോടതി കയറിയിട്ടുണ്ടെങ്കിലും വ്യാജവോട്ട് കേസില്‍ കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി കോടതി കയറുമോ എന്നാണ് രാഷ്ട്രീയകേരളവും സിനിമാലോകവും ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും സഹോദരന്‍ സുഭാഷ് ഗോപിയും കുടുംബാംഗങ്ങളും തൃശൂര്‍ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തില്‍ വോട്ട് ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് കാണിച്ച് മുന്‍ എംപി ടി.എന്‍.പ്രതാപന്‍ നല്‍കിയ പരാതിയിന്‍മേല്‍ ബിഎല്‍ഒയ്ക്ക് കോടതി നോട്ടീസയച്ചിരിക്കുകയാണ്.

Signature-ad

പ്രതാപന്‍ നല്‍കിയ ഹര്‍ജിയില്‍ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. സുരേഷ് ഗോപിയും സഹോദരനും ബിഎല്‍ഒയുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷേപം. ബിഎല്‍ഒ ജനുവരി 20ന് നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും സഹോദരന്‍ സുഭാഷ് ഗോപിയും കുടുംബാംഗങ്ങളും തൃശൂര്‍ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തില്‍ വോട്ട് ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപന്‍ പരാതി നല്‍കിയത്.

ഗൂഢാലോചന നടത്തി വ്യാജമായി ചമച്ച രേഖകളുടെ അടിസ്ഥാനത്തില്‍ വോട്ടുകള്‍ ചേര്‍ത്തതെന്നാണ് പരാതി. ഇപ്പോള്‍ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ പൊതുസേവകനല്ലാത്തതിനാല്‍ നിയമപ്രകാരമുള്ള നോട്ടീസിന് അര്‍ഹനല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

തുടര്‍ന്ന് കോടതി അന്നത്തെ ബൂത്ത് ലെവല്‍ ഓഫീസര്‍ക്കു നോട്ടീസ് അയക്കാന്‍ ഉത്തരവിടുകയായിരുന്നു. ബിഎല്‍ഒ ജനുവരി 20ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: