നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവും പിഴയും ; പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് പരമാവധിശിക്ഷ കൊടുത്തില്ല ; 13 വര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ മതി ; പള്‍സര്‍സുനി ആദ്യം പുറത്തിറങ്ങും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നുമുതല്‍ ആറു വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം തടവും വിവിധ തുകകള്‍ പിഴയും ആര്‍ക്കും ജീവപര്യന്തം ശിക്ഷയില്ല. ഇതുവരെ ജയിലില്‍ കിടന്ന കാലയളവ് കുറച്ചുള്ള വര്‍ഷം ഇവര്‍ക്ക് ജയിലില്‍ കഴിയേണ്ടി വരും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. 50,000, മൂന്ന് ലക്ഷം, ഒരുലക്ഷം, 75000 രൂപ വീതവുമാണ് ആറു പേര്‍ക്കും പിഴശിക്ഷ വരുന്നത്. പള്‍സര്‍ സുനിക്ക് 20 വര്‍ഷവും മൂന്ന്‌ലക്ഷം രൂപയുമാണ് പിഴ
പ്രതികള്‍ക്ക് നാല്‍പ്പത് വയസ്സിന് താഴെയാണെന്നതും വൃദ്ധരായ മാതാപിതാക്കളെയുമെല്ലാം കണക്കാക്കിയാണ് പരമാവധി ശിക്ഷ ഒഴിവാക്കിയത്. ക്രിമിനല്‍ ഗൂഡാലോചന, കൂട്ട ബലാത്സംഗം, അന്യായമായി തടവില്‍ വെയ്ക്കല്‍, ബലപ്രയോഗം, ക്രിമിനല്‍ ബലപ്രയോഗം, ഐടി വകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകള്‍ അനുസിച്ചുള്ള കുറ്റത്തിനാണ് ശിക്ഷ കിട്ടിയത്. വിചാരണകാലയളവ് ഇളവ്് ചെയ്തായിരിക്കും ശിക്ഷ അനുഭവിക്കേണ്ടി വരിക. വിവിധ വകുപ്പുകളില്‍ നല്‍കിയ പല തടവുശിക്ഷകള്‍ അടക്കം എല്ലാത്തിനും കൂടി ഒരുമിച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. സംഭവം നടന്ന് എട്ടു വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ദിലീപ് ഉള്‍പ്പെടെ ഏഴു മുതല്‍ പത്തുവരെ യുള്ള പ്രതികളെ നേരത്തേ വെറുതേ വിട്ടിരുന്നു. ഇതിനകം ഏഴര വര്‍ഷം ജയിലില്‍ കഴിഞ്ഞ പള്‍സര്‍ സുനിക്ക് ഇനി പന്ത്രണ്ടര വര്‍ഷം മാത്രം ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും. കേസില്‍ ജയിലില്‍ നിന്നും ആദ്യം പുറത്തുവരുന്നതും പള്‍സര്‍ സുനി തന്നെയാകും. മറ്റുള്ളവര്‍ക്ക് കൂടുതല്‍ കാലയളവ് ജയിലില്‍ കിടക്കേണ്ടതായി വരും. 13 മുതല്‍ 16 വര്‍ഷം വരെ കുറ്റവാളികള്‍ക്ക് ജയിലില്‍ കഴിയേണ്ടി വരും.
ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ വിധിമകേള്‍ക്കാന്‍ രാവിലെ പതിനൊന്നുമണിയോടെ കോടതിയില്‍ എത്തിച്ചിരുന്നു. 2017 ഫെബ്രുവരി പതിനേഴിന് രാത്രി നടന്ന സംഭവം ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണ്്.
തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു നടിക്ക് നേരെയുള്ള ക്രൂരത. അങ്കമാലി അത്താണിക്ക് സമീപം നടി സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി പ്രതികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ട് മണിക്കൂറോളം വാഹനത്തില്‍വെച്ച് അതിക്രൂരമായ പീഡനം. ഇതിന് ശേഷം നടിയെ നടന്‍ ലാലിന്റെ വീടിന് മുന്നില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. 2018 മാര്‍ച്ച് എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ നടിയെ ആക്രമിച്ച് കേസിന്റെ വിചാരണ ആരംഭിച്ചു.
2024 സെപ്റ്റംബര്‍ 24ന് കേസിന്റെ രണ്ടാം ഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു. നീണ്ടുപേയ വിചാരണയില്‍ 2024 ഡിസംബര്‍ 11ന് കോടതിയില്‍ അന്തിമവാദം ആരംഭിച്ചു. 2025 ഏപ്രില്‍ ഒന്‍പതിന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. 2025 ഏപ്രില്‍ 11നാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്. ഇതിനിടെ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യം തള്ളിയിരുന്നു.





