Breaking NewsCrimeKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

‘നിലപാടുകളുടെ രാജകുമാരി, ശിശുദിനാശംസകള്‍’; ‘പൊത്തിനകത്തുനിന്ന് ഇറങ്ങിയോ, നേരാങ്ങള തിരിച്ചെത്തിയോ?’; ‘ഒരാളുടെ സന്തോഷത്തിന് കാരണമാകുമെങ്കില്‍ ആത്മസംതൃപ്തിയെന്ന’ സീമ ജി. നായരുടെ പുതിയ വിശദീകരണത്തിനും സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ശബ്ദരേഖയും ചാറ്റ് സ്‌ക്രീന്‍ ഷോര്‍ട്ടും പുറത്തുവന്ന സമയത്ത് പിന്തുണയുമായി എത്തിയ സീമ ജി. നായരുടെ പുതിയ വിശദീകരണത്തിനെതിരേയും രൂക്ഷ വിമര്‍ശനം. രാഹുലിനെ പിന്തുണച്ചതിന്റെ പേരില്‍ നടിക്ക് നേരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് സീമ നല്‍കുന്നത്. പുതിയ പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ക്ക് അതേ നാണയത്തില്‍ സീമ ജി നായര്‍ മറുപടി നല്‍കുന്നുണ്ട്.

”അനുവദിക്കപ്പെടുന്ന ആയുസിനപ്പുറത്തേക്ക് ആര്‍ക്കും ജീവിക്കാനാവില്ല, ഈ ജീവിതത്തില്‍ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മള്‍ കാരണം ആവുമെങ്കില്‍, അതാകും ഏറ്റവും വലിയ ആത്മ സംതൃപ്തി.. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു” എന്നായിരുന്നു സീമ ജി. നായരുടെ കുറിപ്പ്. ഇതിന് താഴെയാണ് പരിഹാസ കമന്റുകള്‍.

Signature-ad

 

ആ ഒരാളുടെ സന്തോഷം ആയിരം സ്ത്രീകളെ പീഡിപ്പിച്ചിട്ട് ആകരുതെന്നാണ് ഒരു കമന്റ്. താന്‍ പീഡിപ്പിച്ചില്ലല്ലോ എന്നാണ് സീമയുടെ മറുപടി. ‘മാങ്കൂട്ടത്തിന് സന്തോഷം നല്‍കിയപ്പോള്‍ സന്തോഷായില്ലേ ചേച്ചീ, ആ സന്തോഷം നല്‍കലിന് ചേച്ചിക്ക് എത്ര രൂപയുടെ പ്രതിഫലമാണ് കിട്ടിയത്’, എന്നായിരുന്നു ഒരു വിമര്‍ശകന്റെ ചോദ്യം. ‘ഒരുപാട് കിട്ടി പരസ്യമാക്കാന്‍ പറ്റില്ലല്ലോ’ എന്ന് സീമ മറുപടി നല്‍കി.

പൊത്തില്‍ നിന്ന് ഇറങ്ങിയോ?’ എന്നാണ് ഒരാളുടെ പരിഹാസ കമന്റ്്. ‘നിന്റെ വീട്ടിലുള്ളവരായിരിക്കും പൊത്തില്‍ ഒളിച്ചത്’ എന്നായിരുന്നു സീമ മറുപടി. ‘അയ്യോ ഇപ്പോള്‍ എന്താ ഇങ്ങനെ. എല്ലാം പെട്ടന്ന് മാറുന്നു. അപ്പോള്‍ പൊലീസിനെ പേടിയുണ്ട് കൊച്ചമ്മയ്ക്ക്’ എന്നൊരാള്‍ കമന്റ് ചെയ്തപ്പോള്‍ ‘എന്താടാ മാറിയത്’ എന്ന് സീമ തിരിച്ചു ചോദിച്ചു.’നേരാങ്ങള കാട്ടുകോഴി രാഹുല്‍ തമ്പുരാന്‍ ഒളിയുദ്ധത്തിനു പോയിട്ട് ഇല്ലത്തേക്ക് തിരിച്ചു വരുന്നില്ലേ’ എന്നതിന് ‘നിന്റെവീട്ടില്‍ കേറി ഇരിപ്പുണ്ട്’ എന്നും നടി മറുപടി നല്‍കി.

പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നാണ് സീമ നേരത്തെ പറഞ്ഞത്. എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സീമ പറഞ്ഞിരുന്നു. അതുകൊണ്ട് ഇതൊക്കെ കേട്ട് പേടിച്ചു മൂലയില്‍ പോയി ഞാന്‍ ഒളിക്കുമെന്ന് കരുതണ്ടെന്നും സീമ നേരത്തെ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: