Breaking NewsIndiaLead NewsNewsthen Special

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാര്‍ രജിസ്ട്രേഷന്‍ നമ്പര്‍ ‘എച്ച് ആര്‍ 88 ബി 8888’ ഹരിയാനയില്‍ വിറ്റുപോയത് 1.17 കോടിക്ക് ; ഈ നമ്പറിനായി അപേക്ഷ നല്‍കിയത് 45 പേര്‍, ലേലം നടന്നത് ഓണ്‍ലൈനില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാര്‍ രജിസ്ട്രേഷന്‍ നമ്പറായ ‘HR88B8888’ എന്ന വാഹനനമ്പര്‍ ഹരിയാനയില്‍ വിറ്റുപോയത് Rs 1.17 കോടിക്ക്. ഈ നമ്പറിനായി അപേക്ഷിക്കപ്പെട്ട് 45 പേരില്‍ നിന്നുമാണ് ഈ നമ്പര്‍ ലേലത്തില്‍ പോയത്. എല്ലാ ആഴ്ചയും വിഐപി അല്ലെങ്കില്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ക്കായി ഹരിയാനയില്‍ നടക്കാറുള്ള ഓണ്‍ലൈന്‍ ലേലത്തിലാണ് വില്‍പ്പന.

വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 9 മണി വരെയാണ് ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷിക്കാനുള്ള സമയം. തുടര്‍ന്ന്, ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ഫലം പ്രഖ്യാപിക്കുന്നത് വരെ ലേല നടപടികള്‍ തുടരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയാണ് ലേലം നടക്കുന്നത്. പൂര്‍ണ്ണമായും ഓണ്‍ലൈനാണ് ലേലം

Signature-ad

അടിസ്ഥാന ലേലത്തുക 50,000 ആയിരുന്നു. ഓരോ മിനിറ്റിലും തുക ഉയര്‍ന്നു, വൈകുന്നേരം 5 മണിക്ക് അത് ഞ െ1.17 കോടിയില്‍ എത്തി. ഉച്ചയ്ക്ക് 12 മണിക്ക് ലേലത്തുക ഞ െ88 ലക്ഷമായിരുന്നു. കഴിഞ്ഞ ആഴ്ച, ‘HR22W2222′ എന്ന രജിസ്ട്രേഷന്‍ നമ്പറിന് Rs 37.91 ലക്ഷം ലഭിച്ചിരുന്നു. HR എന്നത് സംസ്ഥാന കോഡാണ്, വാഹനം ഹരിയാനയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് സൂചിപ്പിക്കുന്നു.

’88’ വാഹനം രജിസ്റ്റര്‍ ചെയ്ത ഹരിയാനയിലെ നിര്‍ദ്ദിഷ്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അല്ലെങ്കില്‍ ജില്ലയെ സൂചിപ്പിക്കുന്നു. B എന്നത് ആ RTO-ലെ വാഹന സീരീസ് കോഡിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. 8888 എന്നത് വാഹനത്തിന് നല്‍കിയിട്ടുള്ള തനതായ നാലക്ക രജിസ്ട്രേഷന്‍ നമ്പറാണ്. ഈ നമ്പര്‍ പ്ലേറ്റിനെ സവിശേഷമാക്കുന്നത്, വലിയ അക്ഷരത്തിലെ ‘B’ എട്ടിനെപ്പോലെ തോന്നുന്നതിനാലും, ഒരേയൊരു അക്കം മാത്രം ആവര്‍ത്തിക്കുന്നതിനാലും ഇത് ഒരു കൂട്ടം എട്ടുകളായി കാണപ്പെടുന്നു എന്നതാണ്.

ഈ വര്‍ഷം ആദ്യം, ഏപ്രിലില്‍, കേരളത്തില്‍ നിന്നുള്ള ടെക് ശതകോടീശ്വരനായ വേണു ഗോപാലകൃഷ്ണന്‍ തന്റെ ലംബോര്‍ഗിനി ഉറൂസ് പെര്‍ഫോമന്‍സിനായി ‘KL 07 DG 0007’ എന്ന വിഐപി ലൈസന്‍സ് പ്ലേറ്റ് Rs 45.99 ലക്ഷം നല്‍കി വാങ്ങിയിരുന്നു. ഈ നമ്പറിനായുള്ള ലേലം Rs 25,000-ലാണ് ആരംഭിച്ചത്, അതിവേഗം വര്‍ധിച്ചു, റെക്കോര്‍ഡ് തുകയില്‍ അവസാനിക്കുകയായിരുന്നു.

ഐക്കോണിക് ജെയിംസ് ബോണ്ട് കോഡ് ഓര്‍മ്മിപ്പിക്കുന്ന ‘0007’ എന്ന നമ്പര്‍, ഒരു പ്രത്യേകത നല്‍കുകയും, കേരളത്തിലെ ആഢംബര വാഹന രംഗത്ത് ഗോപാലകൃഷ്ണന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: