KeralaNEWS

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് 36,080 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ശനിയാഴ്ച ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4,510 രൂപയിലും പവന് 320 രൂപ ഉയര്‍ന്ന് 36,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.
വെളളിയാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ച് ഗ്രാമിന് 4,470 രൂപയിലും പവന് 35,760 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. നവംബര്‍ രണ്ടിന് മൂന്നിനും രേഖപ്പെടുത്തിയ ഗ്രാമിന് 4,455 രൂപയും പവന് 35,640 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

Back to top button
error: