Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDINGWorld

ഷോറൂം പ്രചാരണത്തിന് എത്തിയത് യുകെയിലെ പാകിസ്താനി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍; ദീപാവലി നാളില്‍ മലബാര്‍ ഗോള്‍ഡിനെതിരേ വിദ്വേഷ പ്രചാരണം; ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം; പണിപറ്റിച്ചത് കരാര്‍ സ്ഥാപനം; കോടതി ഉത്തരവിനും പുല്ലുവില

ഇന്ത്യന്‍ സൈന്യത്തെ പിന്തുണച്ചതിന്റെ പേരില്‍ തന്റെ അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞുവച്ചെന്ന് ആരോപിച്ച് ഹിന്ദു ആക്ടിവിസ്റ്റായ വിജയ് പട്ടേല്‍ എക്‌സിലൂടെ രംഗത്തുവന്നു.

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണ വ്യാപാരം പൊടിപൊടിക്കുമ്പോള്‍ മലബാര്‍ ഗോള്‍ഡ് ബഹിഷ്‌കരിക്കണമെന്നു സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാകിസ്താനി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അലിഷ്ബ ഖാലിദുമായുള്ള സഹകരണത്തിന്റെ പേരിലാണ് സ്ഥാപനത്തിനെതിരേ വ്യാപകമായി വെറുപ്പ് പ്രചരിപ്പിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയെ പരിഹസിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് അലിഷ്ബയ്‌ക്കെതിരേ ആദ്യം പ്രചാരണമുണ്ടായത്. ഇതറിയാതെ സഹകരിപ്പിച്ചതാണ് മലബാര്‍ ഗോള്‍ഡിനെതിരേയും വ്യാപക പ്രചരണത്തിന് ഇടയാക്കിയത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് വിവാദത്തിനു തുടക്കമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘ഇന്ത്യയുടേത് ഭീരുത്വം നിറഞ്ഞ നടപടി’യെന്നായിരുന്നു അലിഷ്ബയുടെ പ്രതികരണം. ഇതു സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ലണ്ടനിലെ ഷോറൂം ഉദ്ഘാടനത്തിന് ഇവരുമായി സ്ഥാപനം സഹകരിച്ചതെന്നും ഇതിനു പിന്നാലെ ബഹിഷ്‌കരണ ആഹ്വാനം ആരംഭിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലബാര്‍ ഗോള്‍ഡിനെതിരേ ‘പാകിസ്താന്‍ അനുകൂലിയെന്നു’വരെ പ്രചാരണമുയര്‍ന്നു.

Signature-ad

എന്നാല്‍, ഇതിനെതിരേ മലബാര്‍ ഗോള്‍ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നെന്നു പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഗൂഗിള്‍ എന്നിവിടങ്ങളില്‍ അപ്‌ലോഡ് ചെയ്ത കമ്പനിക്കെതിരായ അനാവശ്യ പ്രചാരണങ്ങള്‍ നീക്കണമെന്നായിരുന്നു ആവശ്യം. കമ്പനിയെ അനാവശ്യമായി പാകിസ്താനുമായി ബന്ധിപ്പിക്കുന്നു എന്നും ഉത്സവവേള ആരംഭിക്കാനിരിക്കേ ഇതു വ്യാപാരത്തെ ബാധിക്കുന്നെന്നും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 442 ലിങ്കുകളാണ് മാനനഷ്ടമുണ്ടാക്കുന്നെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ചിട്ടുള്ളത്.

 

View this post on Instagram

 

A post shared by Mo (@mo.of.everything)

കഴിഞ്ഞമാസം ഇത്തരം ലിങ്കുകള്‍ നീക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ട് ഒരു ഹര്‍ജി ലഭിച്ചിട്ടുണ്ടെന്നും സ്ഥാപനത്തെ പാകിസ്താന്‍ അനുഭാവിയെന്നു വിളിക്കുന്ന ലിങ്കുകള്‍ നീക്കണമെന്നും ജസ്റ്റിസ് സന്ദീപ് മാര്‍ണെ പറഞ്ഞു. കമ്പനിക്കെതിരേ കൂടുതല്‍ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതു തടയണമെന്നും കോടതി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടു.

എന്നാല്‍, ഇന്ത്യന്‍ സൈന്യത്തെ പിന്തുണച്ചതിന്റെ പേരില്‍ തന്റെ അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞുവച്ചെന്ന് ആരോപിച്ച് ഹിന്ദു ആക്ടിവിസ്റ്റായ വിജയ് പട്ടേല്‍ എക്‌സിലൂടെ രംഗത്തുവന്നു.

മലബാര്‍ ഗോള്‍ഡിന്റെ വിശദീകരണം

പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡൈമണ്ട്‌സ് യുകെയില്‍ ഷോറൂം ആംഭിക്കുന്നതിനു മുന്നോടിയായി ഇന്‍ഫ്‌ളുവന്‍സര്‍മാരെ എത്തിക്കാന്‍ ജാബ് സ്റ്റുഡിയോയുമായി (JAB Studios) കരാറിലെത്തിയിരുന്നു. ഇതിലൊന്ന് ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ ഇന്ത്യയെ അപമാനിച്ച പാകിസ്താന്‍കാരിയായ അലിഷ്ബ ഖാലിദ് ആയിരുന്നു. പഹല്‍ഗാം ആക്രമണം നടക്കുന്നതിനു മുമ്പുതന്നെ ഇവര്‍ ഷോറൂം പ്രൊമോഷനുമായി ബന്ധപ്പെട്ട് എത്തിയരുന്നെന്നും ഇവരുടെ പാകിസ്താന്‍ ബന്ധം അറിയില്ലെന്നും മലബാര്‍ ഗോള്‍ഡ് പറഞ്ഞു. ഇതു തിരിച്ചറിഞ്ഞതിനു പിന്നാലെ ഇവരുമായുള്ള സര്‍വീസ് അവസാനിപ്പിച്ചു. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ സേവനം ഉപയോഗിച്ചതുകൊണ്ടു മാത്രം അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കാന്‍ പാടില്ലെന്നും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Kerala-based jewellery giant Malabar Gold & Diamonds is facing boycott calls and widespread criticism amid Dhanteras celebrations, the day that marks the start of the Hindu festival of Diwali and is considered auspicious for buying gold and silver. The row has a Pakistani link to it.

The controversy began in September over the company’s collaboration with London-based Pakistani Instagram influencer Alishba Khalid, who had previously mocked India’s Operation Sindoor as a “cowardly act.” Several social media users called out the company for partnering with Khalid as a promoter during the inauguration of their showroom in London. The posts allegedly called the jewellery brand a “sympathiser of Pakistan”.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: