ടിവികെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ടുള്ള മരണസംഖ്യ ഉയരുന്നു ; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖര്‍ ; വിജയ്‌യെ അറസ്റ്റ ചെയ്യണമെന്ന് ഡിഎംകെയും സിപിഐഎമ്മും

നാമക്കല്‍: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി തമിഴ്‌നടന്‍ വിജയ് യുടെ രാഷ്ട്രീയപാര്‍ട്ടി ടിവികെ സംഘടിപ്പിച്ച പ്രചരണ റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞവരുടെ എണ്ണം ഉയരുന്നു. മരണസംഖ്യ 40 ആയതായി സ്ഥിരീക രിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അനേകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവ ത്തില്‍ വിജയ് യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരാണ് ദു:ഖം രേഖപ്പെടുത്തിയിരിക്കുന്നത്.
കരൂരിലേത് അങ്ങേയറ്റം ദു:ഖകരമായ സംഭവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിക രിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും പ്രയാസമുള്ള ഈ സമയം മറികടക്കാന്‍ അവര്‍ക്ക് ശക്തിയുണ്ടാകട്ടെ എന്നും പ്രധാനമന്ത്രി എക്‌സിലിട്ട കുറി പ്പില്‍ വ്യക്തമാക്കുന്നു. കരൂര്‍ ദുരന്തത്തില്‍ വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡിഎംകെ രംഗത്ത് വന്നിട്ടുണ്ട്. അനുവദനീയമായ ആളുകളിലും കൂടുതല്‍ സുപ്പര്‍താരത്തെ കാണാനായി തടിച്ചുകൂടിയതാണ് ദുരന്തത്തിന് കാരണം.
രാത്രിയില്‍ രാഷ്ട്രീയ റാലിക്കായി തടിച്ചുകൂടിയ വന്‍ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. റോഡിന്റെ ഇരുവശത്തും ആയിരക്കണക്കിന് ആളുകള്‍ തിങ്ങിനിറഞ്ഞ് ആര്‍പ്പുവിളിക്കുന്നതും കൈ വീശുന്നതും ദൃശ്യങ്ങളില്‍ കാണാം. വിജയ് പ്രസംഗിക്കുന്നതിനിടെ ജനക്കൂട്ടം നിയന്ത്രണാതീതമായി ആളുകള്‍ക്ക് ബോധക്ഷയമുണ്ടായി. ബോധരഹിതരായ ആളുകളെ ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്ക് മാറ്റി. അവരില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബിജെപിയുമായി ഒരിക്കലും ചേര്‍ന്ന് പോകില്ലെന്നും ഡിഎംകെയും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണെന്നും ഡിഎംകെയ്ക്ക് വോട്ടുചെയ്യുന്നത് ബിജെപിക്ക് വോട്ടുചെയ്യു ന്നതു പോലെയാണെന്നും വിജയ് പറഞ്ഞു. നാമക്കലില്‍ നടന്ന പര്യടനത്തി നിടെയായിരുന്നു വിജയ്യുടെ പരാമര്‍ശം. ഡിഎംകെ ജനങ്ങളെ പറ്റിക്കുകയാണെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്ത ണമെന്നും വിജയ് മുന്നറിയിപ്പ് നല്‍കി. ‘ബിജെപി തമിഴ്നാടിന് എന്തുചെയ്തു? നീറ്റ് ഒഴിവാക്കി യോ? തമിഴ്നാടിന് അര്‍ഹമായ ഫണ്ട് തന്നോ?: വിജയ് ചോദിച്ചു. 2026-ലെ മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.






