വീടും കടയുമൊന്നും പ്രിയമില്ല, മോഷണത്തിന് താല്‍പ്പര്യം ക്ഷേത്രം മാത്രം ; നൂറിലധികം കേസുകളുള്ള മോഷ്ടാക്കള്‍ പൂവരണി ജോയിയും അടൂര്‍ തുളസീധരനും പോലീസിന്റെ പിടിയില്‍

തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ മാത്രം ലക്ഷ്യമിടുകയും നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയുമായ പൂവരണി ജോയിയും അടൂര്‍ തുളസീധരനും ഒടുവില്‍ പോലീസിന്റെ പിടിയിലായി. തെക്കന്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നവരാണ് ഇരുവരും. കാര്യത്ത് മേഖലകളിലെ ക്ഷേത്രങ്ങളില്‍ ഇവര്‍ നടത്തിയ മോഷണ ദൃശ്യങ്ങള്‍ വെച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
ഇരുവരും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്നിട്ടുള്ള നൂറിലധികം മോഷണക്കേസുകളില്‍ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്. വീടുകളോ കടകളോ ഒന്നും മോഷണത്തിനായി ഉപയോഗിക്കാത്ത ഇവര്‍ ക്ഷേത്രം മാത്രമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് പറയുന്നു. മോഷ്ടാക്കളില്‍ പൂവരണി ജോയിക്ക് മാത്രം അനേകം കേസുകളില്‍ 26 വര്‍ഷം തടവ്ശിക്ഷ അടക്കം കിട്ടിയിട്ടുള്ളയാളാണ്.
കേസ് കോടതിയില്‍ തനിയെ വാദിക്കുന്ന രീതിയൊക്കെ ഇവര്‍ പിന്തുടരുന്നവരാണ്. രണ്ടുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവര്‍ മോഷണം നടത്തുമ്പോള്‍ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ദൃശ്യം പരിശോധിച്ച പോലീസ് ഇവരാണ് മോഷ്ടാക്കളെന്ന് തിരിച്ചറിയുകയും ഇവരുമായി ബന്ധമുള്ളവരെ വിളിച്ച് ചോദ്യം ചെയ്ത് ഇരുവരും എവിടെയാണെന്ന് കണ്ടെത്തി പിടികൂടുകയായിരുന്നു.






