കോവിഡിന് ശേഷം ആള്‍ക്കാര്‍ പെട്ടെന്ന് കുഴഞ്ഞുവീണു മരിക്കുന്നു ; നമ്പര്‍വണ്ണെന്ന് പറഞ്ഞ് പുകഴ്ത്തിയ കേരളത്തിലെ ആരോഗ്യരംഗം വന്‍ പരാജയം ; അമീബിക് മസ്തിഷ്‌ക്കജ്വരം, 15 ദിവസം കൊണ്ട് 8 മരണം

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യരംഗം വന്‍ പരാജയമെന്നും വെന്റിലേക്കറിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോവിഡിന് ശേഷം ആള്‍ക്കാര്‍ കുഴഞ്ഞുവീണ് മരിക്കുന്നത് പതിവാണെന്നും രോഗബാധ തടയാന്‍ ആവശ്യമായ ഒരു കാര്യവും ചെയ്യുന്നില്ലെന്നും വിമര്‍ശിച്ചു. അമീബിക് മസ്തിഷ്‌ക്കജ്വരവുമായി ബന്ധപ്പെട്ട് സഭയില്‍ അടിയന്തിര പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു
അമീബിക് മസ്തിഷ്‌ക ജ്വരത്തെ കുറിച്ചുള്ള അകറ്റാന്‍ പ്രമേയം കൊണ്ടുവരുമ്പോള്‍ കൊട്ടേഷന്‍ എടുത്തു എന്നാണ് പറയുന്നത്, 19 മരണം ഉണ്ടായി. 15 ദിവസം കൊണ്ട് 8 മരണം ഉണ്ടായി. ചികിത്സ പ്രോട്ടോക്കോള്‍ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു. വിദഗ്ധ സഹായം തേടിയിട്ടില്ലെന്നും സതീശന്‍ നിയമസഭയില്‍ പറഞ്ഞു. കേരളത്തില്‍ അപകടപരമായ സാഹചര്യമാണെന്നും ലോകത്തെ എല്ലാ രോഗങ്ങളുമുണ്ടെന്നും എന്നിട്ടും ആരോഗ്യവകുപ്പ്് ഒന്നും ചെയ്യാതെ കയ്യുംകെട്ടിയിരിക്കുകയാണെന്നും പറഞ്ഞു.
കേരളത്തില്‍ 2016 ലാണ് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്. വസ്തുത അതായിരിക്കെ എന്തിനാണ് 2013 ല്‍ ഇരുന്ന സര്‍ക്കാരിന്മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത്. ആശുപത്രി വികസന സമിതിയില്‍ നയാ പൈസയില്ല. ആരോഗ്യ കേരളത്തിനെതിരെ പരാതി പറഞ്ഞത് ഇടത് സഹയാത്രികനായ ഡോക്ടര്‍. പഴയ കണക്ക് പറഞ്ഞുകൊണ്ടിരുന്നാല്‍ മതിയോ. ആരോഗ്യ കേരളത്തെ വെന്റിലേറ്ററില്‍ നിന്ന് രക്ഷിക്കേണ്ടെയെന്നും വി ഡി സതീശന്‍ ചോദിച്ചു. കോവിഡിന് ശേഷം അപകടകരമായ രീതിയില്‍ കേരളത്തിലെ മരണനിരക്ക് ഉയരുന്നു. എന്നിട്ടും കേരളം നമ്പര്‍ വണ്ണെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്.
ആശുപത്രികളില്‍ പ്രതിസന്ധി ഉയരുന്നു. പഞ്ഞിവരെ രോഗികള്‍ പുറത്തുപോയി മേടിക്കേണ്ടി വരുന്നു. ആശുപത്രി വികസനഫണ്ടിനെ നല്ലരീതിയില്‍ ഉപയോഗിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശാസ്ത്രീയമായ അടിത്തറയാണ് വേണ്ടതെന്നും അതിന് പകരം ആരോഗ്യമന്ത്രി പഴയസര്‍ക്കാരിനെ വെച്ച് താരതമ്യം ചെയ്യുകയും പരസ്പര വിരുദ്ധ കാര്യം പറയുകയും പഴയ കണക്കുകള്‍ പറയുകയുമാണെന്നും പറഞ്ഞു.






