ഭേദം പൊതുമേഖലാ ബാങ്കുകള്‍; ഐസിഐസിഐ ബാങ്ക് മിനിമം ബാലന്‍സ് 50,000 രൂപയാക്കി ഉയര്‍ത്തി; ഗ്രാമീണ മേഖലകളില്‍ 2,500 രൂപയില്‍നിന്ന് 10,000 രൂപയാക്കി; അക്കൗണ്ടില്‍ ഈ തുക നിലനിര്‍ത്തിയില്ല എങ്കില്‍ ആറുശതമാനം പിഴ

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിനുള്ള മിനിമം ബാലന്‍സ് 50,000 രൂപയാക്കി ഉയര്‍ത്തി. മെട്രോകളിലും മറ്റു നഗരങ്ങളിലും ഓഗസ്റ്റില്‍ തുറന്ന അക്കൗണ്ടുകള്‍ക്കാണ് 10,000 രൂപയില്‍നിന്ന് അമ്പതിനായിരമായി ഉയര്‍ത്തിയത്. അര്‍ധ-നഗരങ്ങളുടെ പട്ടികയിലുള്ള മേഖലകളിലെ അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ് 5000 ല്‍നിന്ന് 25,000 ആക്കിയും ഉയര്‍ത്തി. ഗ്രാമീണ മേഖലകളില്‍ നേരത്തേയുണ്ടായിരുന്നത് 2500 രൂപ മിനിമം ബാലന്‍സ് ആയിരുന്നെങ്കില്‍ നിലവില്‍ 10,000 ആയി.
ഇടപാടുകാര്‍ തങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം സൂക്ഷിക്കേണ്ട ശരാശരി ബാലന്‍സ് ആണ് മിനിമം ബാലന്‍സ്. ഈ തുകയ്ക്കു താഴെപ്പോയാല്‍ പിഴയടക്കം ചുമത്താന്‍ കഴിയും. കുറഞ്ഞത് ആറു ശതമാനമെങ്കിലും പിഴ ചുമത്തുമെന്നും 500 രൂപയാകും പരമാധിയെന്നും ബാങ്ക് പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ മിനിമം ബാലന്‍സിന്റെ പേരില്‍ പിഴയായി ഈടാക്കിയത് 9000 കോടി രൂപയാണെന്നു കഴിഞ്ഞയാഴ്ച ധനകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ധനമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ വെളിപ്പെടുത്തിയ കണക്കുകള്‍ അനുസരിച്ച് 8932.98 കോടി 2020 മുതല്‍ 2024-25 വര്‍ഷങ്ങളില്‍ ചുമത്തിയെന്നാണ് അറിയിച്ചത്.
എന്നാല്‍, പൊതുമേഖലയിലുളള യൂണിയന്‍ ബാങ്ക് അടക്കമുള്ളവര്‍ ഇടപാടുകാരില്‍നിന്ന് മിനിമം ബാലന്‍സിന്റെ പേരിലുള്ള പിഴത്തുക ഈടാക്കല്‍ വേണ്ടെന്നു വയ്ക്കുന്നെന്ന് അറിയിച്ചിരുന്നു. കനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും കഴിഞ്ഞ പാദവര്‍ഷത്തില്‍ പിഴത്തുക വേണ്ടെന്നു വച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2020 മുതല്‍ മിനിമം ബാലന്‍സിന്റെ പേരില്‍ പിഴയീടാക്കുന്നില്ല.
ഐസിസിഐസിഐ ബാങ്കിന്റെ പ്രതിമാസ മൂന്ന് ഇടപാടുകള്‍ സൗജന്യമായിരിക്കും. പിന്നീടുള്ള 150 ഇടപാടുകള്‍ക്കു ചാര്‍ജ് ഈടാക്കും. സൗജന്യ ഇടപാടുകള്‍ക്കുള്ള പരിധി ഒരുലക്ഷമാണ്. പിന്നീട് ഒരോ ആയിരം രൂപയ്ക്കും 3.5 ശതമാനമോ 150 രൂപയോ ആയിരിക്കും.
icici-bank-hikes-minimum-monthly-balance-accounts-rs-50000-penalty-rates-non-compliance






