നിഗൂഢമായ ബഹിരാകാശ വസ്തു ഭൂമിയെ ലക്ഷ്യമിട്ടു കുതിക്കുന്നെന്ന് ഹാര്‍വാര്‍ഡ് ശാസ്ത്രജ്ഞര്‍; മനുഷ്യവംശത്തെ രക്ഷിക്കാനോ തുടച്ചു നീക്കാനോ? അസാധാരണ വേഗം, നിശ്ചിതമല്ലാത്ത പാത; ശക്തിയേറിയ ടെലിസ്കോപ്പുകള് ഒരേദിശയിലേക്കു തിരിച്ച് ശാസ്ത്രലോകം

ന്യൂയോര്‍ക്ക്: ഇതിനുമുമ്പു കാണാത്ത തരത്തിലുള്ള അപൂര്‍വമായ വസ്തു സോളാര്‍ സിസ്റ്റത്തില്‍ പ്രവേശിച്ചെന്നു കണ്ടെത്തി ബഹിരാകാശ ശാസ്ത്രജ്ഞര്‍. അസാധാരണ വേഗത്തിനൊപ്പം നിശ്ചിതമല്ലാത്ത പാതയുമാണിതിന് എന്നത് ബഹിരാകാശ വസ്തുക്കളെക്കുറിച്ചുള്ള ഇതുവരെയുള്ള കാഴ്ചപ്പാടു മാറ്റുന്നതാണെന്നും വിലയിരുത്തുന്നു.
ബഹിരാകാശ വസ്തുവിന്റെ സ്വഭാവ പരിശോധിക്കുമ്പോള്‍, ചില ശാസ്ത്രജ്ഞര്‍ ഇതൊരുപക്ഷേ അത്യാധുനിക സമൂഹത്തില്‍നിന്നുള്ള ക്രിത്രിമ അന്വേഷണ വാഹനങ്ങളാണെന്ന സംശയവും ഉയര്‍ത്തുന്നുണ്ട്. ഈ ആശയം അഭ്യൂഹങ്ങള്‍ നിറഞ്ഞതാണെങ്കിലും ബഹിരാകാശ ജീവികളുടെ സാന്നിധ്യത്തെക്കുറിച്ചും പ്രപഞ്ചത്തിന്റെ നിഗൂഢതയെക്കുറിച്ചുമൊക്കെയുള്ള കൗതുകം വര്‍ധിപ്പിക്കുന്നതാണ്.
ഇതേക്കുറിച്ചു കര്‍ക്കശമായി നിരീക്ഷിക്കുകയും അന്വേഷിക്കുകയും ചെയ്യണമെന്നും എവിടെനിന്നു പുറപ്പെട്ടു എന്നു മനസിലാക്കേണ്ടതുണ്ടെന്നും ഹാവാര്‍ഡ് ഗവേഷകര്‍ പറയുന്നു. എന്തെങ്കിലും ഒരു തീരുമാനത്തിലേക്ക് എത്തരുതെന്നും അസാധാരണമായ കോസ്മിക് വിസ്മയങ്ങളെക്കുറിച്ച് ആഴത്തില്‍ പഠനമുണ്ടാകുമ്പോള്‍ വിശദീകരണങ്ങളും ലഭിച്ചേക്കുമെന്ന് ഇവര്‍ പറയുന്നു. പ്രപഞ്ചത്തെ നിരീക്ഷിക്കാനുള്ള സാങ്കേതികവിദ്യയിലെ നിര്‍ണായകമായ നേട്ടമായിട്ടാണ് അപൂര്‍വ വസ്തുവിനെ കണ്ടെത്തിയതിനെ വിലയിരുത്തുന്നത്. അറിയപ്പെടാത്ത ബഹിരാകാശ വസ്തുക്കളെ എങ്ങനെ നേരിടണമെന്നതില്‍ ചര്‍ച്ചകള്‍ മുന്നോട്ടുവയ്ക്കാനും ഇതു സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
കണ്ടെത്തലിനു പിന്നാലെ ആഗോള ശാസ്ത്രലോകം ആഴത്തിലുള്ള പഠനത്തിനായി തയാറെടുത്തിട്ടുണ്ട്. ശക്തിയേറിയ ടെലിസ്കോപ്പുകളും സങ്കീര്‍ണമായ ഉപകരണങ്ങളും ഉപയോഗിച്ചു വസ്തുവിന്റെ വേഗത, നിര്‍മിതി, പാത എന്നിവയെക്കുറിച്ചു മനസിലാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഇതു പ്രപഞ്ചത്തിലെ സ്വാഭാവിക വസ്തുവാണോ അതോ ആരെങ്കിലും നിര്‍മിച്ച ഉപകരണമാണോ എന്നിവ തിരിച്ചറിഞ്ഞാല്തന്നെ സോളാര്‍ സംവിധാനത്തിനപ്പുറമുള്ള കാര്യങ്ങളെക്കുറിച്ചു വെളിച്ചം വീശുന്നതാകും. ലോകമെമ്പാടുമുള്ള നിരീക്ഷണ കേന്ദ്രങ്ങളെ ഏകോപിപ്പിച്ചാണു നിഗൂഢസന്ദര്ശകനെക്കുറിച്ചുള്ള പഠനങ്ങള്‍ പുരോഗമിക്കുന്നത്.
ഏതെങ്കിലും അന്യഗ്രഹ ജീവികള്‍ നിര്‍മിച്ചതാണ് എന്നതിന് ഇതുവരെ തെളിവുകളില്ല. എങ്കിലും ഭൗമാതിര്ത്തികള്ക്കും സോളാര്‍ സംവിധാനത്തിനും പുറത്തു ജീവനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ മൂര്ച്ചകൂട്ടുന്നതാണിത്. അതുപോലെതന്നെ അന്യഗ്രഹ ജീവികളുടെ ബുദ്ധിസാമര്ഥ്യത്തെക്കുറിച്ച് ഇതുവരെയുള്ള ചിന്താപദ്ധതികളെത്തന്നെ മാറ്റേണ്ടിയും വന്നേക്കാം. Harvard astronomer says mysterious space object headed to earth could rescue or wipe out humanity






