Breaking NewsCrime

മുമ്പ് വേര്‍പിരിഞ്ഞു പോയ ഭര്‍ത്താവ് സന്യാസിയായി പത്തുവര്‍ഷത്തിന് ശേഷം തിരിച്ചെത്തി ; പുലര്‍ച്ചെ 12 മണിക്ക് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി സ്ഥലം വിട്ടു…!

ന്യൂഡല്‍ഹി: പത്തുവര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ ഭാര്യയെ സന്യാസിയുടെ വേഷത്തിലെത്തി ഭര്‍ത്താവ് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ബുധനാഴ്ച പുലര്‍ച്ചെ 12 മണിയോടെയാണ് തെക്കന്‍ ഡല്‍ഹിയിലെ നെബ് സരായിയില്‍ നടന്ന സംഭവത്തില്‍ കിരണ്‍ ഝ എന്ന സ്ത്രീയെ അയല്‍ക്കാര്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

കൊലപാതകത്തിന് പിന്നിലെ കാരണം ഉടനടി കണ്ടെത്താനായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍, പുലര്‍ച്ചെ 12.50 ഓടെ പ്രതിയായ പ്രമോദ് ഝാ കിരണിന്റെ വീട്ടിലേക്ക് പോകുന്നത് വ്യക്തമായി. കുറ്റകൃത്യം ചെയ്ത ശേഷം അയാള്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

Signature-ad

പാഥമിക അന്വേഷണത്തില്‍, ബീഹാര്‍ സ്വദേശിയും ഏകദേശം 55 വയസ്സ് പ്രായമുണ്ടെന്ന് കരുതപ്പെടുന്നതുമായ പ്രമോദ്, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ ഭാര്യയുമായി 10 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയതായി കണ്ടെത്തി. അടുത്തിടെയാണ്, ഓഗസ്റ്റ് 1 ന്, ബീഹാറിലെ മുന്‍ഗര്‍ ജില്ലയിലെ തന്റെ ഗ്രാമത്തില്‍ നിന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയത്.

കിരണ്‍ തന്റെ മകന്‍ ദുര്‍ഗേഷ് ഝാ, മരുമകള്‍ കമല്‍ ഝാ, പേരക്കുട്ടി എന്നിവരോടൊപ്പമാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ബിഹാറിലെ ധര്‍ഭംഗയിലെ ഒരു മൈക്രോ ഫിനാന്‍സ് കമ്പനിയിലാണ് ദുര്‍ഗേഷ് ജോലി ചെയ്യുന്നത്, കൊലപാതകം നടക്കുമ്പോള്‍ അദ്ദേഹം ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതികളെ കണ്ടെത്തുന്നതിനായി നിരവധി പോലീസ് സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. റെയില്‍വേ, ബസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Back to top button
error: