Breaking NewsIndiaLead NewsLIFENEWSNewsthen SpecialReligionWorld

‘കണ്ടുനില്‍ക്കുന്നതു തന്നെ ഭയാനകം’; ഗാസയിലെ പട്ടിണി കാണുന്ന ബന്ദിയുടെ മെലിഞ്ഞുണങ്ങിയ ചിത്രം പുറത്തുവിട്ട് ഹമാസ്; തന്റെ മോചനത്തിന് ഇടപെടണമെന്ന് കേണപേക്ഷിച്ച് ഇസ്രയേലി- ജര്‍മന്‍ വംശജന്‍; എത്ര ശക്തിയുള്ള മനുഷ്യനും തകര്‍ന്നു പോകുമെന്ന് കുടുംബം

ഗാസ: പട്ടിണിക്കിട്ടു വാടിത്തളര്‍ത്തിയ ഇസ്രയേലി-ജര്‍മന്‍ ബന്ദിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്ലാമിക് ജിഹാദി ഗ്രൂപ്പായ ഹമാസ്. 2023ല്‍ ഇസ്രയേലില്‍നിന്ന് ഹമാസ് ബന്ദിയാക്കിയ റോം ബ്രസ്ലാവ്‌സ്‌കി (21)യുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗാസയില്‍ പട്ടിണി പെരുകുന്നെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ദൃശ്യങ്ങളും ഹമാസ് പുറത്തുവിട്ടിരിക്കുന്നത്.

ഗാസയിലെ പട്ടിണി പ്രതിസന്ധിയുടെ വീഡിയോ കാണുന്നതിനൊപ്പം തന്റെ മോചനത്തിനുവേണ്ടി ഇടപെടണമെന്ന് ഇസ്രയേല്‍ സര്‍ക്കാരിനോടു കേണപേക്ഷിക്കുന്നതാണ് ദൃശ്യങ്ങള്‍. ആവശ്യത്തിനു ഭക്ഷണം ലഭിക്കാതെ വിളറി മെലിഞ്ഞ ബ്രസ്ലാവ്‌സ്‌കിയുടെ ദുരിതം ഞെട്ടലോടെയാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Signature-ad

ഇതിനുമുമ്പും സമാനമായ വീഡിയോകള്‍ ഹമാസ് പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ 16ന് പുറത്തുവന്ന വീഡിയോയില്‍ രോഗം കൊണ്ടു വലയുന്ന ബന്ദിയുടെ ദൃശങ്ങളായിരുന്നു ഉള്‍പ്പെടുത്തിയത്. യുഎസ് പ്രസിഡന്റ് ട്രംപിനോടും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനോടും തന്നെ മോചിപ്പിക്കണമെന്ന് അപേക്ഷിക്കുന്നതും ഇതില്‍ വ്യക്തമായിരുന്നു.

ഇപ്പോള്‍ പുറത്തുവന്ന വീഡിയോയിലുള്ള റോം ബ്രസ്ലാവ്‌സ്‌കി, ഹമാസിന്റെ ആക്രമണം നടന്ന സമയത്ത് നോവ മ്യൂസിക് ഫെസ്റ്റിവലിന്റെ സുരക്ഷാ സംഘത്തില്‍ ഉള്‍പ്പെട്ടയാളായിരുന്നു. ഇയാള്‍ പിടിയിലാകുന്നതിനു മുമ്പുവരെ നിരവധിപ്പേരെ ആക്രമണങ്ങളില്‍നിന്നു രക്ഷിച്ചെന്നു ദൃക്‌സാക്ഷിയും വെളിപ്പെടുത്തിയിരുന്നു.

കണ്ടുനില്‍ക്കുന്നതുതന്നെ ഭയാനകം എന്നായിരുന്നു റോമിന്റെ കുടുംബാംഗങ്ങള്‍ പൊട്ടിക്കരച്ചിലോടെ പറഞ്ഞത്. എത്ര ശക്തരായ മനുഷ്യരും തകര്‍ന്നുപോകുന്ന നിമിഷമാണിതെന്നും അവന്‍ പിടിച്ചുനില്‍ക്കാവുന്നതിന്റെ പരമാവധി പിടിച്ചു നിന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ‘ഗാസയില്‍ എന്താണു സംഭവിക്കുന്നത് എന്നാണ് ആളുകള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. അവിടെ പട്ടിണിയാണെന്നാണു പറയുന്നത്. നിങ്ങള്‍ റോമിനെ കാണുന്നില്ലേ. അവന് ഭക്ഷണം ലഭിച്ചിക്കുന്നില്ല. മരുന്നുകള്‍ ലഭിക്കുന്നില്ല’ എന്നും ഹോസ്‌റ്റേജ് മിസിംഗ് ഫാമിലി ഫോറത്തില്‍ കുടുംബാംഗങ്ങള്‍ കുറിച്ചു.

ആകെ 251 പേര്‍ പിടിയിലായതില്‍ 49 പേര്‍ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്. 27 പേര്‍ കൊല്ലപ്പെട്ടു. വീട്ടുകാരുടെ സമ്മതമുണ്ടെങ്കില്‍ മാത്രമാണ് ഇസ്രയേല്‍ ബന്ദികളുടെ ചിത്രങ്ങളും വീഡിയോകളും പ്രസിദ്ധീകരിക്കുക. ബന്ദികളെ മോചിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇസ്രയേല്‍ ഇപ്പോഴും കഴിഞ്ഞ ജനുവരി 19 മുതല്‍ മാര്‍ച്ച് 17 വരെയുള്ള സമയത്തിനിടെ മരിച്ച എട്ടുപേര്‍ ഉള്‍പ്പെടെ 33 ബന്ദികളെ ഹമാസ് വിട്ടുനല്‍കി. ഇതിനു പകരമായി ഇസ്രയേലി ജയിലിലുള്ള 1800 പാലസ്തീനികളെയും കൈമാറി. israeli-hostage-shown-gaza-starvation-footage-palestinian-islamic-jihad-releases-video

Back to top button
error: