Breaking NewsKeralaLead NewsNEWS

സ്വകാര്യ ബാങ്കിന്റെ ഭീഷണിയില്‍ സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ: പത്തനംതിട്ടയില്‍ വീട്ടമ്മ ജീവനൊടുക്കി; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മകനും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

പത്തനംതിട്ട: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. രണ്ടാംകുറ്റി സ്വദേശിനി ലീലയാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് നീലാംബരനെയും മകന്‍ ധിപിനെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും കുടുംബം വായ്പ എടുത്തിരുന്നു. കൃത്യമായി അടയ്ക്കുന്നുണ്ടായിരുന്നു. ഒരു അടവ് മുടങ്ങിയപ്പോള്‍ സ്വകാര്യ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബമെന്ന് ബന്ധു പറഞ്ഞു.

Signature-ad

ഞായറാഴ്ച വൈകീട്ട് കൂട്ടത്തോടെ മരിക്കാന്‍ തീരുമാനിച്ചെങ്കിലും പേടിയാണെന്ന് ധിപിന്‍ പറഞ്ഞതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇന്നു രാവിലെ വീട്ടുകാര്‍ നോക്കുമ്പോള്‍ ലീലയെ മരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ധിപിനും അച്ഛന്‍ നീലാംബരനും അമിതമായി ഗുളികള്‍ കഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Back to top button
error: