Breaking NewsCrimeIndiaLead NewsNEWS

വൈകിട്ടു മൂന്നിനു ബോംബ് പൊട്ടുമെന്ന് ‘സഖാവ് പിണറായി വിജയന്‍’; ഇരച്ചെത്തി പോലീസും ബോംബ് സ്‌ക്വാഡും; ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാജ ബോംബ് ഭീഷണി

മുംബൈ: ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാജ ഭീഷണി സന്ദേശം. കെട്ടിടത്തില്‍ നാല് ബോംബുകള്‍ വച്ചിട്ടുണ്ടെന്നാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. സഖാവ് പിണറായി വിജയന്‍ (കോമ്രേഡ് പിണറായി വിജയന്‍) എന്ന പേരിലാണ് മെയില്‍ അയച്ചിരിക്കുന്നത്. വിശദമായ പരിശോധനയില്‍ ബോംബുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കെട്ടിടത്തില്‍ നാല് ആര്‍ഡിഎക്‌സ് ഐഇഡി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കെട്ടിടം ചുട്ടുചാമ്പലാക്കുമെന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. വൈകിട്ട് മൂന്ന് മണിയോടെ സ്‌ഫോടനമുണ്ടാകുമെന്നും മെയിലില്‍ അവകാശപ്പെട്ടിരുന്നു. മെയില്‍ ലഭിച്ചതിന് പിന്നാലെ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തേക്ക് ഇരച്ചെത്തി. അരിച്ചുപെറുക്കി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. ഇതോടെ അജ്ഞാതനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഡല്‍ഹിയിലെ മൂന്നു സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സ്‌കൂളുകളിലും പരിശോധന നടത്തിയെങ്കിലും വ്യാജ ബോംബ് ഭീഷണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Back to top button
error: