NEWS
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത മാസം ആദ്യം ഉണ്ടായേക്കും
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ യോഗം ചൊവ്വാഴ്ച ദില്ലിയിൽ യോഗം ചേരും. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് ആദ്യവാരം ഉണ്ടാകാനിടയുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ ആറോറ, കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവർ ചൊവ്വാഴ്ച ദില്ലിയിൽ നടക്കുന്ന സമ്പൂർണ കമ്മീഷൻ യോഗത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് തീയതികൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിവിധ സംസ്ഥാന സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും നൽകിയ ശുപാർശകൾ കമ്മീഷൻ ചർച്ച ചെയ്യും.