CrimeNEWS

മദ്യപിക്കുമ്പോള്‍ സ്ത്രീക്കൊപ്പം ഇരുന്നു; പിന്നാലെ ദൃശ്യം പകര്‍ത്തി പണം തട്ടാന്‍ശ്രമം; മൂന്നുപേര്‍ പിടിയില്‍

ചെന്നൈ: പഴനിയിലെ പണമിടപാട് സ്ഥാപനം ഉടമയായെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ പഴനി ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. പഴനി അടിവാരത്തിലെ ദുര്‍ഗൈരാജ് (45), പഴനി നേതാജി നഗറിലെ നാരായണ സ്വാമി (44), ചിത്രാറാണി (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് നാരായണ സ്വാമിയുടെ വീട്ടില്‍ പണമിടപാട് സ്ഥാപനം ഉടമ സുകുമാര്‍(44), നാരായണസ്വാമി, ദുര്‍ഗൈരാജ്, ചിത്രാറാണി എന്നിവര്‍ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഈ സമയത്ത് ചിത്രാറാണിയുടെ കൂടെ സുകുമാര്‍ ഇരിക്കുന്നത് നാരയാണസ്വാമിയും, ദുര്‍ഗൈരാജും അവരുടെ മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്തു. പിന്നീട് പിറ്റേദിവസം ഈ ദൃശ്യങ്ങള്‍ സുകുമാറിനെ കാണിച്ചു ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.

Signature-ad

വീഡിയോ വീട്ടുകാര്‍ക്ക് അയച്ചു നല്‍കുമെന്ന് പറഞ്ഞതോടെ സുകുമാര്‍ പഴനി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് പഴനി ടൗണ്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: