Breaking NewsLead NewsSportsTRENDING

ക്യാപ്റ്റന്‍ ഡാ! കളിക്കുമുമ്പ് വണ്ടര്‍ കിഡിന് സ്വന്തം ബാറ്റ് കൈമാറി സഞ്ജു; വെടിക്കെട്ട് ഇന്നിംഗ്‌സിനായി വൈഭവിനെ കൂള്‍ ആക്കി; പിന്നെ കണ്ടത് ചരിത്രം!

ജയ്പൂര്‍: ഐപിഎല്ലില്‍ ലക്‌നൗവിനെതിരേ പടിക്കല്‍ കലമുടച്ചെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്ക് എത്തിയത് രാജസ്ഥാനു നല്‍കുന്ന ആശ്വാസം ചില്ലറയല്ല. ആദ്യ മത്സരത്തിന്റെ പകപ്പൊന്നും ഇല്ലാതെ സിക്‌സറില്‍ തുടങ്ങിയ പതിനാലുകാരന്‍ വൈഭവിന്റെ പ്രകടനത്തിനും വന്‍ പ്രശംസയാണു ലഭിക്കുന്നത്.

മുമ്പ് യശ്വസി ജെയ്‌സ്വാളിനെ കളിയിലേക്കു കൊണ്ടുവന്നതുപോലെ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ പ്രോത്സാഹനവും നിര്‍ദേശങ്ങളുമാണു വൈഭവിന്റെ തീപ്പൊരി പ്രകടനത്തിനു പിന്നിലെന്നാണു പിന്നീടു പുറത്തുവരുന്ന വിവരം.

Signature-ad

ആദ്യംമുതല്‍ വൈഭവിനൊപ്പം നില്‍ക്കാന്‍ സമയം കണ്ടെത്തിയ സഞ്ജു, കൃത്യമായ നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഒപ്പം തന്റെ ബാറ്റും നല്‍കി! മല്‍സരത്തിനു മുമ്പാണ് എസ്എസ് ബ്രാന്‍ഡിലുള്ള തന്റെ ബാറ്റ് അദ്ദേഹം സമ്മാനിച്ചത്. ഐപിഎല്ലില്‍ നേരത്തേ ഇതേ ബാറ്റുകൊണ്ടു വെടിക്കെട്ടു പ്രകടനങ്ങളും സഞ്ജു നടത്തിയിട്ടുണ്ട്. അതു വൈഭവിന്റെ കൈകളിലേക്കു വന്നപ്പോഴും പിഴച്ചില്ല.

മത്സരത്തില്‍ കളിക്കാതിരുന്നിട്ടും വൈഭവിനു ആത്മവിശ്വാസവും ധൈര്യവും നല്‍കി സഞ്ജു കൂടെ തന്നെയുണ്ടായിരുന്നു. റണ്‍ചേസില്‍ ബാറ്റിംഗിന് ഇറങ്ങുംമുമ്പ് അല്‍പം വികാരഭരിതനായ താരത്തെ അരികിലിരുന്നു കൂള്‍ ആക്കിയതും സഞ്ജുവാണ്. സഞ്ജു സംസാരിക്കുന്നതും അതു ശ്രദ്ധയോടെ കേള്‍ക്കുന്നതും ദൃശ്യങ്ങളിലും വ്യക്തമാണ്. ഇതാദ്യമായല്ല സ്വന്തം ബാറ്റ് സഞ്ജു ടീമംഗത്തിനു നല്‍കുന്നത്. റോയല്‍സിന്റെ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്സ്വാളിനും തുടക്കകാലത്തു മലയാളി താരം ബാറ്റ് നല്‍കി കൈയടി നേടിയിരുന്നു.

റെക്കോര്‍ഡിട്ട് വൈഭവ്

രാജസ്ഥാന്‍ റോയസല്‍സിനായി ഈ മല്‍സരത്തില്‍ കളിക്കാനിങ്ങിയതോടെ ഒരു വമ്പന്‍ റെക്കോര്‍ഡും വൈഭവ് സൂര്യവന്‍ഷി അര്‍ഹനായിരുന്നു. 18 വര്‍ഷത്തെ ടൂര്‍ണമെന്റില്‍ കല്‍ച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് ബിഹാറില്‍ നിന്നുള്ള ഈ വണ്ടര്‍കിഡ് മാറിയത്. 14 വയസ്സും 23 ദിവസവും മാത്രം പ്രായുള്ളപ്പോഴാണ് വൈഭവ് ഈ മല്‍സരത്തില്‍ റോയല്‍സിനായി അരങ്ങറിയത്.

നേരത്തേ പ്രയസ് ബര്‍മന്റെ പേരിലായിരുന്നു ഓള്‍ടൈം റെക്കോര്‍ഡ്. 2019ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനായി കളിക്കാനിറങ്ങിയപ്പോള്‍ 16 വയസ്സും 157 ദിവസവുമായിരുന്നു. ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നു കരുതപ്പെട്ടിരുന്ന ഈ റെക്കോര്‍ഡാണ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ വൈഭവ് പഴങ്കഥയാക്കിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: