Breaking NewsCrimeLead NewsNEWS

ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ പാസ്റ്റര്‍; പോക്‌സോ കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെ മൂന്നാറില്‍ പിടിയില്‍; പ്രാര്‍ഥന ചടങ്ങിനെത്തിയ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; പാസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വന്‍ ആരാധകവൃന്ദം

ചെന്നൈ: പോക്സോ കേസ് പ്രതിയായ യുവ പാസ്റ്റര്‍ പിടിയില്‍. കോയമ്പത്തൂര്‍ കിംഗ്‌സ് ജനറേഷന്‍ ചര്‍ച്ച് പാസ്റ്ററായ ജോണ്‍ ജെബരാജ് ആണ് മൂന്നാറില്‍ നിന്ന് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തെന്നതാണ് കേസ്. പൊലീസ് പോക്‌സോ കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ന്യൂജന്‍ ആരാധന രീതികളിലൂടെ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു പ്രതി.

2024 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോയമ്പത്തൂരിലെ ഒരു വീട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിനെത്തിയ രണ്ടുപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സോഷ്യല്‍ മീഡിയയില്‍ വലിയ ഫോളോവേഴ്സുള്ള ജെബരാജ് ന്യൂ ജന്‍ ആരാധന രീതികളിലൂടെ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു.

Back to top button
error: