Breaking NewsCrimeLead NewsLIFENEWSNewsthen SpecialSocial MediaTRENDING

സ്വാമി ചിദ്ഭാവനാനന്ദ സ്‌കൂളില്‍ ആര്‍ത്തവമുണ്ടായ ദലിത് പെണ്‍കുട്ടിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചെന്ന് പരാതി; ആദ്യ സംഭവമല്ലെന്ന് വിദ്യാര്‍ഥിനി; കടുത്ത നടപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

കോയമ്പത്തൂര്‍: ആര്‍ത്തവക്കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി. കോയമ്പത്തൂരിലെ സ്വകാര്യ സ്‌കൂളിലാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പുറത്തിരുത്തി പരീക്ഷ എഴുതിച്ചത്. ക്ലാസ് മുറിയുടെ സ്റ്റെപ്പിലിരുന്ന് പരീക്ഷ എഴുതുന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട വിദ്യാഭ്യാസ വകുപ്പ് പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തു.

 

Signature-ad

1.22 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ക്ലാസ് മുറിയുടെ സ്റ്റെപ്പിലിരുന്ന് പരീക്ഷയെഴുതുന്ന കുട്ടിയുടെ കയ്യിലുള്ള ഉത്തരക്കടലാസില്‍ ‘സ്വാമി ചിദ്ഭാവനന്ദ മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെങ്കുട്ടൈപാളയം’ എന്നാണ് സ്‌കൂളിന്റെ പേര് പ്രിന്റ് ചെയ്തിരിക്കുന്നത്.

ഇവിടെയിരുന്ന പരീക്ഷയെഴുതാനാണ് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതെന്ന് കുട്ടി ഒരു സ്ത്രീയോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.. ഇത് കുട്ടിയുടെ അമ്മയാണെന്നാണ് വിവരം. ഇത് ആദ്യമല്ലെന്നും നേരത്തെയും ഇത്തരത്തില്‍ ഒറ്റക്കിരുത്തി പരീക്ഷ എഴുതിച്ചിട്ടുണ്ടെന്നും കുട്ടി പറയുന്നുണ്ട്.

കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടത് പ്രകാരമാണ് പുറത്തിരുത്തി പരീക്ഷ എഴുതിച്ചത് എന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. കുട്ടികള്‍ക്കെതിരായ ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്നാട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അന്‍ബില്‍ മഹേഷ് പറഞ്ഞു. ‘സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ നടപടികള്‍ ഒരുനിലക്കും അനുവദിക്കില്ല. പ്രിയ വിദ്യാര്‍ഥികളെ ഒറ്റക്കിരിക്കരുത്! ഞങ്ങള്‍ ഇവിടെയുണ്ട്. ഞങ്ങള്‍ ഇവിടെയുണ്ടാകും’

 

Back to top button
error: