അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി ആയ കെ ഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.കെ ഫോൺ പദ്ധതിയിലൂടെ 20 ലക്ഷം പേർക്ക് സൗജന്യ ഇന്റർനെറ്റ് സേവനം ലഭിക്കും.
ഒന്നാംഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ ഓഫീസുകളെയാണ് ബന്ധിപ്പിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ,എറണാകുളം, തൃശൂർ,പാലക്കാട് എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ കെ-ഫോൺ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭിക്കുക.
ജൂലൈ മാസത്തോടെ 5700 സർക്കാർ ഓഫീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. 1531 കോടി രൂപയാണ് പദ്ധതിക്ക് ആവശ്യം. ഇതിന്റെ 70% കിഫ്ബി ആണ് നൽകുന്നത്.