മധ്യപ്രദേശിലെ ഭോപ്പാലിൽ പ്രണയദിനത്തിൽ ശിവസേന പ്രവർത്തകർ റെസ്റ്റോറന്റ് അടിച്ചുതകർത്തു
മധ്യപ്രദേശിലെ ഭോപ്പാലിൽ പ്രണയദിനത്തിൽ ശിവസേന പ്രവർത്തകർ റെസ്റ്റോറന്റ് അടിച്ചുതകർത്തു. അരേര കോളനിയിലുള്ള റെസ്റ്ററന്റിലാണ് ശിവസേന പ്രവർത്തകർ അതിക്രമം നടത്തിയത്.
ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അക്രമികൾ റെസ്റ്ററന്റിനു ഉള്ളിലേക്ക് ഇടിച്ചുകയറിയ ശേഷം പാത്രങ്ങളും മേശയും മറ്റും തല്ലിത്തകർക്കുകയായിരുന്നു. പ്രണയദിനം മറ്റൊരു അക്രമ സംഭവത്തിൽ ബിജെപി മുൻ എംഎൽഎ അറസ്റ്റിലായി.
ബിജെപി മുൻ എംഎൽഎ സുരേന്ദ്ര നാഥിന്റെ ആഹ്വാന പ്രകാരം യുവമോർച്ചയാണ് അക്രമം നടത്തിയത്. ഹുക്ക ബാറിനു നേരെയായിരുന്നു ആക്രമണം. ഹുക്കാ ബാർ ലൗജിഹാദും മയക്കുമരുന്ന് ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ചായിരുന്നു ആക്രമണം.