ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകളെ വഞ്ചിച്ച് പണം തട്ടിയെടുത്തു
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകളെ വഞ്ചിച്ച് പണം തട്ടിയെടുത്തു. സംഭവവുമായി ബന്ധപെട്ടു മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാനപ്രതി ഒളിവിലാണ്. ഇയാൾക്കായി ദില്ലി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. സെക്കൻഡ് ഹാൻഡ് സോഫ ഓൺലൈനിലൂടെ വിൽക്കാൻ ശ്രമിച്ച ഹർഷിതയിൽനിന്ന് 34,000 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. ഓൺലൈൻ സൈറ്റിൽ വിൽക്കാൻവച്ച സോഫ വാങ്ങിയ ആൾ ആദ്യം ചെറിയതുക ഹർഷിതയുടെ അക്കൗണ്ടിലേക്ക് അയച്ചു.
പിന്നീട് ഒരു ബാർ കോഡ് സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടു. ബാർ കോഡ് സ്കാൻ ചെയ്തപ്പോൾ, ഹർഷിതയുടെ അക്കൗണ്ടിൽ നിന്ന് രണ്ട് തവണകളായി പണം നഷ്ടമായി. ആദ്യം 20,000 രൂപയും പിന്നീട് 14,000 രൂപയുമാണ് നഷ്ടമായത്.