Lead NewsNEWS

കേന്ദ്രവുമായി സഹകരണത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി

പൊതുമേഖലയെ മെച്ചപ്പെടുത്തിയും പരമ്പരാഗത മേഖലയെ നവീകരിച്ചുമാണ് വികസനം സാധ്യമാക്കേണ്ടത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ നിക്ഷേപത്തെ മാത്രം ആശ്രയിച്ചല്ല വികസനം സാധ്യമാകുന്നത്. ബിപിസിഎല്ലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ പദ്ധതി ഉൾപ്പെടെ അതാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചിയിൽ 6100 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികൾ രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊച്ചിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട എല്ലാ പദ്ധതികളും സംസ്ഥാനവും കേന്ദ്രവും തമ്മിൽ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ മികച്ച ഉദാഹരണങ്ങളാണ്. സഹകരണ ഫെഡറലിസം ജനജീവിതം മെച്ചപ്പെടുത്താൻ എങ്ങനെ സഹായിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ പദ്ധതികൾ. കേന്ദ്ര പദ്ധതികളുമായി സഹകരിക്കാൻ കേരളം എപ്പോഴും തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: