കോവിഡിനെ തുരത്താന്‍ ലോകരാജ്യങ്ങള്‍ വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്. യുകെയിലെ കെന്റില്‍ കണ്ടെത്തിയ ജനിതക വകഭേദം വന്ന വൈറസ് വാക്‌സിനേഷന് ഭീഷണിയാകുമെന്നും ലോകമെമ്പാടും വൈറസ് പടര്‍ന്ന് പിടിച്ചേക്കുമെന്നുമാണ് പുതിയ മുന്നറിയിപ്പ്. യു.കെ ജനറ്റിക് സര്‍വൈലന്‍സ് പ്രോഗ്രാം മേധാവി ഷാരോണ്‍ പീകോക്കാണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
കൂടുതല്‍ വ്യാപനശേഷിയുളള കോവിഡിന്റെ 1.1.7 എന്ന വകഭേദമാണ് ബ്രിട്ടണില്‍ മാസങ്ങളായി വ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചുവെന്നും ഇത് പ്രതിരോധശേഷിയേയും വാക്‌സിന്റെ ഫലപ്രാപ്തിയേയും ബാധിച്ചേക്കാമെന്നും ഷാരോണ്‍ പറയുന്നു. കോവിഡിനെ മറികടക്കാന്‍ സാധിക്കുകയോ അല്ലെങ്കില്‍ ജനിതകമാറ്റം സംഭവിച്ച് ഈ വൈറസ് സ്വയം അപകടകാരിയല്ലാതെ മാറുകയോ ചെയ്താല്‍ മാത്രമേ കോവിഡ് ഭീതി ഒഴിയുകയുളളൂവെന്നും എന്നാല്‍ ഇതിന് കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും എടുത്തേക്കാമെന്നുമാണ് ഷാരോണ്‍ പറയുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോവിഡ് വാക്‌സിന്‍ ബ്രിട്ടണില്‍ ഇതുവരെ ഫലപ്രദമായിരുന്നു. എന്നാല്‍ ഇനി എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് രാജ്യം.