KeralaNEWS

ലോക ക്ലാസിക്ക് ത്രിദിന ഫിലിം ഫെസ്റ്റിവൽ, പബ്ലിക് ലൈബ്രറി മിനി തീയറ്ററിൽ ഡിസംബർ 6 മുതൽ

കോട്ടയം: വിശ്വസാഹിത്യത്തിലെ പ്രശസ്തമായ 5 നോവലുകൾ ആസ്പദമാക്കി 3 ദിവസം നീളുന്ന ഫിലിം ഫെസ്റ്റിവൽ 6ന് കോട്ടയം പബ്ലിക് ലൈബ്രറി ചിത്രതാര മിനി തീയറ്ററിൽ ആരംഭിക്കും.

വെള്ളി വൈകിട്ട് 5ന്എഴുത്തുകാരി കെ.ആർ.മീര ഉദ്ഘാടനം ചെയ്യും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും . ന്യൂ വേവ് ഫിലിം സൊസൈറ്റി പ്രസിഡന്റ് മാത്യൂ ഓരത്തേൽ, കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ വി. ജയകുമാർ എന്നിവർ പ്രസംഗിക്കും. തുടർന്ന് 5.30ന് നിരവധി അന്തർദ്ദേശീയ അവാർഡുകൾ നേടിയ തിയറി ഓഫ് എവരി തിംഗ് (ജയിൻ ഹാക്കിംഗ്) പ്രദർശിപ്പിക്കും.

Signature-ad

7ന് ഉച്ചകഴിഞ്ഞു 2.30ന് അന്ന കരേനിന (ലിയോ ടോൾസ്റ്റോയി) ,5.30ന് ഓൾഡ് മൻ ആൻഡ് ദ് സീ (ഏണസ്റ്റ് ഹെമിംഗ് വേ).

8ന് 2.45ന് പ്രസിഡന്റിന്റെ സ്വർണമെഡൽ നേടിയ ആദ്യമലയാള സിനിമ ചെമ്മീൻ
(തകഴി ശിവശങ്കരപിള്ള ) 5.30ന് ലൗ ഇൻദി ടൈം ഓഫ് കോളറ (ഗബ്രിയേൽ ഗാർഷിയ മാർക്വസ്).

Back to top button
error: