IndiaNEWS

ഹോണ്ട ആക്ടിവക്കു ഭീക്ഷണി: സുസുക്കി ആക്‌സസ് സ്‌കൂട്ടറിന്റെ ഇലക്‌ട്രിക് പതിപ്പ് വരുന്നു

    ഇന്ത്യൻ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക് 2025-ൽ സുസുക്കി ആക്സസ് കടന്നുവരുന്നു. ഹോണ്ട ആക്‌ടിവ പോലുള്ള മോഡലുകൾക്ക് ശക്തമായ ഒരു എതിരാളിയായിട്ടാണ് സുസുക്കി തങ്ങളുടെ ജനപ്രിയ മോഡൽ ആയ ആക്‌സസിന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി സുസുക്കിയുടെ ബർഗ്മാൻ ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തുന്നുണ്ട്.

എന്നാൽ, ആദ്യം വിപണിയിലെത്തുക ആക്‌സസിന്റെ ഇലക്ട്രിക് പതിപ്പായിരിക്കും. തുടർന്ന് ബർഗ്മാൻ ഇലക്ട്രിക് സ്‌കൂട്ടറും അവതരിപ്പിക്കും. രണ്ട് സ്കൂട്ടറുകളും ഒരേ അടിസ്ഥാന ഭാഗങ്ങൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.

Signature-ad

ഹോണ്ട ഈ മാസം ആക്ടിവ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കുന്നതോടെ സുസുക്കിയും ഇലക്ട്രിക് വാഹന വിപണിയിൽ കൂടുതൽ സജീവമാകാൻ തീരുമാനിച്ചിരിക്കുന്നു. സുസുക്കി ആക്‌സസ് ഇലക്ട്രിക് സ്കൂട്ടറിന്റെ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത വർഷത്തെ ഉത്സവ സീസണിൽ ഇത് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുസുക്കി, മറ്റ് ജാപ്പനീസ് കമ്പനികളെപ്പോലെ, പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്ന കാര്യത്തിൽ അൽപ്പം മന്ദഗതിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: