മാർക്സിയൻ ദർശനത്തിന് അടിസ്ഥാനമായ വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യൻ സമൂഹത്തിൽ പ്രായോഗികമാക്കാൻ കഴിയില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ. ജന്മിത്വത്തിന്റെ പിടിയിൽ നിന്ന് സമൂഹം ഇനിയും മോചിതമാകാത്ത പശ്ചാത്തലത്തിലാണ് ഇത്.
1798 ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്ക് പോലും ഇന്ത്യൻ സമൂഹം വളർന്നിട്ടില്ല എന്ന് ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. രാജ്യത്ത് ജനാധിപത്യ വിപ്ലവം ഇനിയും നടന്നിട്ടില്ല. ഭൂപ്രഭുത്വം അവസാനിക്കാത്ത രാജ്യമാണ് ഇന്ത്യ.
സമൂഹത്തിലുള്ള മഹാഭൂരിപക്ഷത്തിന്റെയും മനസ്സ് ജീർണമാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം കൊണ്ട് ഇതിനു പകരം വെക്കാൻ ആകും എന്നാണ് നമ്മളിൽ പലരും കരുതുന്നത് – കണ്ണൂരിൽ കെഎസ്ടിഎ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എം പി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.